city-gold-ad-for-blogger
Aster MIMS 10/10/2023

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടക്കേണ്ട വികസന പ്രവൃത്തികള്‍ നടന്നില്ലെങ്കില്‍ പൂര്‍ണ ഉത്തരവാദിത്വം ബി ജെ പിക്കായിരിക്കും: മുസ്ലിം ലീഗ്

കാസര്‍കോട്: (www.kasargodvartha.com 17.02.2017) ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടക്കേണ്ട വികസന പ്രവൃത്തികള്‍ സമയബന്ധിതമായി നടന്നില്ലെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം ബി ജെ പിക്കായിരിക്കുമെന്ന് മുസ്‌ലിം ലീഗ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കൊല്ലമ്പാടി പറഞ്ഞു. കൂരിരുട്ടില്‍ ഇല്ലാത്ത കരിമ്പൂച്ചയെ തപ്പുന്ന ബി ജെ പി വികസനപ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ച് ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തി വികസന പ്രവൃത്തികള്‍ സ്തംഭിപ്പിക്കുകയാണെന്നും മൊയ്തീന്‍ വ്യക്തമാക്കി.

അഴിമതി നിര്‍മ്മാര്‍ജ്ജനത്തില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അഴിമതിക്കേസില്‍ പ്രതിയായ പാര്‍ട്ടി നേതാവിനെതിരെ നടപടിയെടുക്കാന്‍ ബി ജെ പി തയ്യാറാവണം. ഇല്ലാത്ത അഴിമതിയുടെ പേരില്‍ മുനിസിപ്പല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ച ബി ജെ പി ആദ്യം മാര്‍ച്ച് നടത്തേണ്ടത് അഴിമതിക്കാരിയായ സ്വന്തം പാര്‍ട്ടി നേതാവിന്റെ വീട്ടിലേക്കാണെന്നും മൊയ്തീന്‍ പറഞ്ഞു.

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടക്കേണ്ട വികസന പ്രവൃത്തികള്‍ നടന്നില്ലെങ്കില്‍ പൂര്‍ണ ഉത്തരവാദിത്വം ബി ജെ പിക്കായിരിക്കും: മുസ്ലിം ലീഗ്


കാസര്‍കോട് നഗരസഭയുടെ വ്യക്തിഗത ആനുകൂല്യ വിതരണവുമായി ബന്ധപ്പെട്ട് തിരിമറി നടന്നുവെന്ന് ആരോപിക്കുന്ന ബി ജെ പി ഇതുവരെ അതു സംബന്ധിച്ച് പരാതി നല്‍കുന്നതിനോ തെളിവുകള്‍ സമര്‍പ്പിക്കുന്നതിനോ തയ്യാറായിട്ടില്ല. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ പരാതി നല്‍കാനും അത് തെൡയിക്കാനും പാര്‍ട്ടി നേതൃത്വം തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനും ഭരണസ്തംഭനം നടത്തി രാഷ്ട്രീയ പുകമുറ സൃഷ്ടിക്കാനും ബി ജെ പി നടത്തുന്ന ഇത്തരം അപവാദ പ്രചരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുകയാണെന്നും ജനങ്ങളെയും ജനപ്രതിനിധികളെയും കെട്ടിട ഉടമകളെയും വ്യാപാരികളെയും വ്യക്തിഹത്യ നടത്തുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ചില കടലാസ് സംഘടന പ്രവര്‍ത്തകരുടെ കയ്യിലെ പാവകളായി മാറിയ ചില നേതാക്കളാണ് ഇതിനുപിന്നിലെന്നും മൊയ്തീന്‍ കൂട്ടിച്ചേര്‍ത്തു.

Keywords:  Kerala, kasaragod, news, Politics, Political party, Development project, Muslim-league, IUML, BJP, Kasaragod-Municipality, Corruption, Kasargod Municipal council: IUML against BJP

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL