city-gold-ad-for-blogger
Aster MIMS 10/10/2023

പൊരിവെയിലില്‍ തളര്‍ന്നുവീണ് തിരുവാതിരകളിക്കാര്‍

കാസര്‍കോട്: (www.kasargodvartha.com 19.02.2017) തിരുവാതിര മത്സരം നടക്കുന്ന വേദി ശ്രദ്ധേയമായത് മത്സരാര്‍ത്ഥികളുടെ നിരന്തരമായ കുഴഞ്ഞുവീഴ്ചകൊണ്ട്. ചന്ദ്രഗിരി സ്‌റ്റേജില്‍ മാര്‍ഗംകളി കഴിഞ്ഞതിനുശേഷമാണ് തിരുവാതിര തുടങ്ങിയത്. മാര്‍ഗം കളി തുടങ്ങാന്‍ വൈകിയത് കൊണ്ട് പതിനൊന്നരക്ക് തുടങ്ങേണ്ട തിരുവാതിര തുടങ്ങിയത് ഒന്നര മണിക്കൂറോളം വൈകിയാണ്.

അതോടെ കടുത്ത ചൂടില്‍ മേക്കപ്പിട്ട് വന്ന വിദ്യാര്‍ത്ഥിനികള്‍ തളര്‍ന്നു. രാവിലെ തന്നെ മേക്കപ്പിടാന്‍ ഇരുന്നത് കൊണ്ട് ഒന്നും കഴിച്ചിരുന്നില്ല. അതോടെ ക്ഷീണം അധികമായി. അവസാനം എല്‍.ബി.എസിലെ കടുത്ത ചൂടിലും വരണ്ടകാറ്റിലും തിരുവാതിരക്കളി തുടങ്ങി. കളി കളിഞ്ഞതിന്‌ശേഷം ഓരോ സംഘങ്ങളും അണിയറയിലും സ്റ്റേജിലും തളര്‍ന്ന് വീഴാന്‍ തുടങ്ങി.

ആദ്യ സംഘം കളി കഴിഞ്ഞ് കൂഴഞ്ഞു വീണപ്പോള്‍ ആരും അത് കാര്യമായി എടുത്തില്ല. പിന്നീട് തുടര്‍ച്ചയായി വന്ന തിരുവാതിരകളിക്കാര്‍ കളി കഴിഞ്ഞ് തുടര്‍ച്ചയായി കുഴഞ്ഞ് വീഴാന്‍ തുടങ്ങിയതോടെ കളി കാര്യമായി. സംഘാടകര്‍ക്കും ഇതു തലവേദനയായി. സ്റ്റേജിനിരുവശത്തും അതാത് കോളജ് ടീം വെള്ളവും സഹായികളെയും ഒരുക്കി നിര്‍ത്തി. 23 തിരുവാതിരക്കളികള്‍ എങ്ങിനെയെങ്കിലും അവസാനിച്ചാല്‍ മതിയെന്നായി വിധികര്‍ത്താക്കള്‍ക്കും സംഘാടകര്‍ക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

പൊരിവെയിലില്‍ തളര്‍ന്നുവീണ് തിരുവാതിരകളിക്കാര്‍


Keywords: Kasargod, Kerala, news, Chandrigiri, Festival, Programme, Students, LBS College, Fall Down, Heat, Thiruvathira Team, Thiruvathira Team Fall down due to strong heat

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL