city-gold-ad-for-blogger
Aster MIMS 10/10/2023

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവം; ശ്രേയ ഹരീന്ദ്രന്‍ ചിത്രപ്രതിഭ, ജിനാന്‍ അഷ്‌റഫ് സാഹിത്യ പ്രതിഭ

കാസര്‍കോട്: (www.kasargodvartha.com 17/02/2017) കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ ശ്രേയ ഹരീന്ദ്രന്‍ ചിത്രപ്രതിഭയായും ജിനാന്‍ അഷ്‌റഫ് സാഹിത്യ പ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു. കണ്ണൂര്‍ എസ്എന്‍ കോളജിലെ ഒന്നാം വര്‍ഷ എംകോം വിദ്യാര്‍ത്ഥിനിയാണ് ശ്രേയ ഹരീന്ദ്രന്‍. ഓയില്‍ പെയിന്റിംഗിലും കൊളാഷിലും ശ്രേയ ഒന്നാം സ്ഥാനം നേടി. ജലച്ഛായ ചിത്രരചനയില്‍ രണ്ടാം സ്ഥാനവുമുണ്ട്. ആകെ 21 പോയിന്റാണ് ശ്രേയ നേടിയത്. അഴീക്കോട്ടെ ശ്രീജ, ഹരീന്ദ്രന്‍ ദമ്പതികളുടെ മകളാണ്.

2015ല്‍ മംഗളൂരുവില്‍ നടന്ന സൗത്ത് സോണ്‍ കലോത്സവത്തില്‍ ജലച്ചായ ചിത്ര രചനയില്‍ മൂന്നാം സ്ഥാനം നേടിയിരുന്നു. കണ്ണൂരിലെ ആര്‍ട്ടിസ്റ്റ് കുടുവന്‍ പ്രമോദാണ് ചിത്രകലയില്‍ ഗുരു. കാഞ്ഞങ്ങാട് നിത്യാനന്ദ പോളിയില്‍ വിദ്യാര്‍ത്ഥിയായ സഹോദരന്‍ ശ്രീരാഗും ചിത്രകാരനാണ്.

തലശേരി പാലയാട് ക്യാമ്പസിലെ വിദ്യാര്‍ത്ഥിനിയാണ് ജിനാന്‍ അഷ്‌റഫ്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ജിനാന്‍ സാഹിത്യപ്രതിഭയായി തിരഞ്ഞെടുക്കപ്പെടുന്നത്. എംഎ ഇംഗ്ലീഷ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ ജിനാന്‍ നാലിനങ്ങളില്‍ ഒന്നാം സ്ഥാനം നേടി. 32 പോയന്റുകളാണ് കരസ്ഥമാക്കിയത്. ഇംഗ്ലീഷ് രചന വിഭാഗങ്ങളിലാണ് ജിനാന്‍ സമ്പൂര്‍ണാധിപത്യം സ്ഥാപിച്ചത്. ചെറുകഥാരചന, തിരക്കഥരചന (ഡോക്യുമെന്ററി), തിരക്കഥരചന (കഥാചിത്രം), സിനിമാ നിരൂപണം എന്നീ ഇനങ്ങളിലായിരുന്നു ഒന്നാം സ്ഥാനം. കണ്ണൂര്‍ താണയിലെ കെ.എം. അഷ്‌റഫിന്റെയും യാസ്മിന്റെയും മകളാണ്.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവം; ശ്രേയ ഹരീന്ദ്രന്‍ ചിത്രപ്രതിഭ, ജിനാന്‍ അഷ്‌റഫ് സാഹിത്യ പ്രതിഭ


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, kalolsavam, news, winner, Competition, Kannur University Kalolsavam; litterer star .

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL