city-gold-ad-for-blogger
Aster MIMS 10/10/2023

കാലിയാ റഫീഖ് വധം; ബ്ലേഡ് സാദിഖ് പിടിയില്‍, തോക്ക് പിടിച്ചെടുത്തു

ഉപ്പള: (www.kasargodvartha.com 22/02/2017) ഗുണ്ടാതലവന്‍ ഉപ്പള മണിമുണ്ടയിലെ കാലിയാ റഫീഖിനെ വെടി വെച്ചും വെട്ടിയും കൊലപ്പെടുത്തിയ കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റു ചെയ്തു. സാദിഖ് എന്ന ബ്ലേഡ് സാദിഖിനെയാണ് പോലീസ് പിടികൂടിയത്. വാകൊടങ്കഴി സ്വദേശിയും വിട്ടലിലെ ഫഌറ്റില്‍ താമസക്കാരനുമാണ് സാദിഖ്. അക്രമം, മോഷണം ഉള്‍പെടെ നിരവധി കേസുകളില്‍ പ്രതിയാണ് സാദിഖെന്ന് പോലീസ് പറഞ്ഞു.

കേസില്‍ നേരത്തെ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. മണ്ണംകുഴിയിലെ നൂര്‍അലി, റഷീദ്, പൈവളിഗെ ബായിക്കട്ടയലെ ഫദ്ദു എന്ന പദ്മനാഭന്‍, ഉപ്പള വിജയ ബാങ്കിന് സമീപത്തെ റഊഫ് എന്ന മീശ റഊഫ് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 15നാണ് മംഗളൂരു കെ.സി റോഡില്‍ വെച്ച് കാലിയാ റഫീഖ് കൊല്ലപ്പെട്ടത്. മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന കാലിയാ റഫീഖും സംഘവും സഞ്ചരിച്ച റിറ്റ്‌സ് കാറില്‍ ടിപ്പര്‍ ലോറി വന്നിടിച്ച ശേഷം പിന്നാലെ മറ്റൊരു കാറിലെത്തിയ സംഘം കാലിയാ റഫീഖിനെ വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു.
കൊലയ്ക്ക് മുമ്പ് കാലിയാ റഫീഖിനെ കഞ്ചാവ് വലിപ്പിച്ചു; ഒറ്റുകാരന്‍ സംഘത്തില്‍ ചേര്‍ന്നത് മാസങ്ങള്‍ക്ക് മുമ്പ്, ലൗഡ്‌സീപക്കറിലിട്ട് കാറിലെ സംഭാഷണം കൊലയാളികളിലെത്തിച്ചു

കാലിയാ റഫീഖും സംഘവും യാത്രചെയ്ത കാര്‍ കീഴൂര്‍ സ്വദേശിയുടേത്

കാലിയാ റഫീഖ് വധം: നൂറലിയടക്കം നാലുപേര്‍ അറസ്റ്റില്‍ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും


കാലിയാ റഫീഖ് വധം: നൂര്‍അലി അടക്കം രണ്ടു പേര്‍ പിടിയില്‍, വിട്‌ള സ്വദേശികളായ രണ്ടു പേരെയും ഉള്ളാള്‍ സ്വദേശിയെയും പോലീസ് ചോദ്യം ചെയ്തു വിട്ടു

കാലിയാ റഫീഖിന്റെ കൈക്ക് വെട്ടിയത് കാറിലിടിച്ച ലോറി ഡ്രൈവറെ തോക്കുചൂണ്ടി വെല്ലുവിളിക്കുന്നതിനിടെ; കൂടെയുണ്ടായിരുന്ന യുവാവ് രക്ഷപ്പെട്ടത് പണമടങ്ങിയ ബാഗുമായി, ഇടിച്ച ലോറി കൊല്ലപ്പെട്ട മുത്തലിബിന്റേതെന്ന് സൂചന

ചതിച്ചവരെയാരെയും റഫീഖ് വെറുതെവിട്ടില്ല; ഒടുവില്‍ കൂട്ടാളികളുടെ ചതിയില്‍ റഫീഖ് വീണു, മുത്തലിബിനെയും ഹമീദിനെയും കൊലപ്പെടുത്തിയതും ചതിയാരോപിച്ച്

കാലിയാ റഫീഖ് കൊല്ലപ്പെട്ടത് രണ്ടു ഭാര്യമാര്‍ക്ക് വീട് നിര്‍മ്മിക്കുന്ന ഒരുക്കത്തിനിടെ

ദാരിദ്രത്തെ തുടര്‍ന്ന് മോഷണത്തിനിറങ്ങി, പിന്നീട് കൊടുംകുറ്റവാളിയായി; റഫീഖ് കാലിയാ റഫീഖായത് ഇങ്ങനെ

കാലിയാ റഫീഖിനെ കൊലയാളികള്‍ക്ക് ഒറ്റുകൊടുത്തത് സംഘത്തില്‍പെട്ടവര്‍ തന്നെയാണെന്ന് സൂചന

കാലിയാ റഫീഖിനെ വകവരുത്തിയത് മുത്തലിബിനെ കൊന്നതിലുള്ള പ്രതികാരമെന്ന് സൂചന; ഒരാള്‍ പിടിയില്‍

കാലിയാ റഫീഖ് മംഗളൂരുവില്‍ വെട്ടേറ്റു മരിച്ചു


കാലിയാ റഫീഖ് വധം; ബ്ലേഡ് സാദിഖ് പിടിയില്‍, തോക്ക് പിടിച്ചെടുത്തു


Keywords: Kasaragod, Kerala, Police, arrest, news, case, Murder-case, Investigation, Held, Kalia Rafiq murder - Blade Sadiq held.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL