city-gold-ad-for-blogger
Aster MIMS 10/10/2023

ജയിലില്‍ കഴിയുകയായിരുന്ന നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ യുവാവില്‍ നിന്നും കഞ്ചാവ് പിടികൂടി

കാഞ്ഞങ്ങാട്: (www.kasargodvartha.com 14/02/2017) നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായി ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന യുവാവില്‍ നിന്നും കഞ്ചാവ് പിടികൂടി. ചെര്‍ക്കപ്പാറയിലെ എ.ജി. സെയ്ദി (26)ന്റെ കൈയ്യില്‍ നിന്നുമാണ് ജയില്‍ അധികൃതര്‍ അഞ്ച് ഗ്രാം കഞ്ചാവ് പിടികൂടിയത്. കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന സെയ്ദിന്റെ റിമാന്‍ഡ് കാലാവധി തിങ്കളാഴ്ച അവസാനിച്ചിരുന്നു. തുടര്‍ന്ന് ഹൊസ്ദുര്‍ഗ് കോടതിയില്‍ സെയ്ദിനെ ഹാജരാക്കുകയും കോടതി ഇയാളുടെ റിമാന്‍ഡ് കാലാവധി നീട്ടുകയുമായിരുന്നു.

ഇതോടെ സെയ്ദിനെ തിരിച്ച് ജയിലിലേക്ക് തന്നെ കൊണ്ടുപോകുമ്പോള്‍ വഴിയില്‍ വെച്ച് ഇയാളുടെ സുഹൃത്തുക്കള്‍ സാധനങ്ങള്‍ നല്‍കിയിരുന്നു. ഇത് പരിശോധിക്കാന്‍ പോലീസ് ശ്രമിച്ചപ്പോള്‍ ഇയാള്‍ ബഹളം വെക്കുകയും പരിശോധന തടസ്സപ്പെടുത്തുകയും ചെയ്തു. പിന്നീട്് ജയിലിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ശരീരഭാഗത്ത് ഒളിപ്പിച്ച് വെച്ച കഞ്ചാവ് കണ്ടെടുത്തത്. പിന്നീട് ഇയാളെ ഹൊസ്ദുര്‍ഗ് പോലീസിന് കൈമാറുകയും കഞ്ചാവ് കൈവശം വെച്ചതിന് കേസെടുക്കുകയും ഈ കേസില്‍ വീണ്ടും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഈ കേസിലും സെയ്ദിനെ കോടതി റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്ക് കഞ്ചാവ് കൈമാറിയവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ജയിലില്‍ കഴിയുകയായിരുന്ന നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ യുവാവില്‍ നിന്നും കഞ്ചാവ് പിടികൂടി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Ganja, Ganja seized, Jail, Remand, Accuse, arrest, Robbery-case, Ganja seized from remanded accused.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL