city-gold-ad-for-blogger
Aster MIMS 10/10/2023

വീടിന് തീപിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് പൊളളലേറ്റു; പുസ്തകങ്ങള്‍ കത്തിനശിച്ചു

ചെറുവത്തൂര്‍: (www.kasargodvartha.com 19/02/2017) വീടിന് തീപിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് പൊള്ളലേറ്റു. പുസ്തകങ്ങളും വസ്ത്രങ്ങളും കത്തിനശിച്ചു. ചെറുവത്തൂര്‍ അച്ചാം തുരുത്തിയിലെ എ കെ രാജുവിന്റെ മകനും പ്ലസ്ടു വിദ്യാര്‍ത്ഥിയുമായ അനന്തുവിനാണ് തീപൊള്ളലേറ്റത്. രാജുവിന്റെ വീടിന് ശനിയാഴ്ച വൈകുന്നേരമാണ് തീപിടിച്ചത്.

വീടിന്റെ മുകളിലത്തെ നിലയില്‍ സൂക്ഷിച്ചിരുന്ന പുസ്തകങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കുമാണ് തീപിടിച്ചത്. രാജുവിന്റെ മക്കളായ അനന്തുവും ആതിരയും തീയണക്കാന്‍ ശ്രമിക്കുന്നതിനിടെ അനന്തുവിന്റെ കൈക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. വിവിരമറിഞ്ഞെത്തിയ നാട്ടുകാര്‍ തീയണക്കാന്‍ ശ്രമം നടത്തിയെങ്കിലും തീവ്യാപിച്ചതിനാല്‍ അണക്കാന്‍ നന്നേ പാടുപെട്ടു.

ഇതിനിടയില്‍ അഗ്‌നിശമനസേനയെത്തിയാണ് തീയണച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

വീടിന് തീപിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് പൊളളലേറ്റു; പുസ്തകങ്ങള്‍ കത്തിനശിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Cheruvathur, fire, fire force, news, Fire in house at Cheruvathur; plus two student injured.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL