City Gold
news portal
» » » » » » » » » » » » ദേവകി വധം: പ്രതികളെ പിടികൂടിയില്ലെങ്കില്‍ ജനരോഷം നേരിടേണ്ടിവരും: ഇ പത്മാവതി

പാലക്കുന്ന്: (www.kasargodvartha.com 17/02/2017) പനയാല്‍ കാട്ടിയടുക്കത്തെ ദേവകിയെ(65) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിടികൂടാന്‍ വൈകിന്നതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബേക്കല്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. സിപിഎം പനയാല്‍ ലോക്കല്‍ കമ്മറ്റിയും മഹിളാ അസോസിയേഷനും പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. മാര്‍ച്ച് ഇ പത്മാവതി ഉല്‍ഘാടനം ചെയ്തു.

ഒറ്റക്കൊരു വീട്ടില്‍ നിര്‍ഭയമായി താമസിക്കാന്‍ ആരെയും ഭയപ്പെടേണ്ടതില്ലാത്ത കാട്ടിയടുക്കം പോലുള്ള ഗ്രാമദേശത്ത് വയോധികയായ ദേവകിയെ നിഷ്‌ക്കരുണം കൊലചെയ്ത പ്രതി സമൂഹത്തില്‍ വിഹരിക്കുകയാണെന്ന് ഇ പത്മാവതി പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കൂട്ടാക്കാതെ ജനങ്ങളില്‍ ഭീതി പടര്‍ത്തുന്ന പോലീസിന്റെ നിലപാടിനെതിരെയുള്ള താക്കീതാണ് ഈ പൊരിയവെയിത്തു പോലും തടിച്ചു കൂടിയിരിക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുളള ഗ്രാമവാസികളെന്ന് സിപിഎം നേതാവും മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കൂടിയുമായ പത്മാവതി പറഞ്ഞു.

Palakunnu, Murder, Accuse, Case, Police, Police Station, Protest, CPM, March, Inauguration, Mahila Association, Crime Branch

കേവലം ഒരു നാടന്‍ കാലപാതകമാണിത് . പ്രതിയെ അറസ്റ്റ് ചെയ്യാന്‍ തെളിവുകളുടെ അഭാവം കാണിച്ച് പോലീസ് കൈമലര്‍ത്തുന്നു. ആകെയുള്ള തെളിവ് പ്രതിയെന്ന് കരുതപ്പെടുന്ന ആളിന്റെ മുടിയാണെന്ന് പറയുന്നു. ഒരു മാസമായിട്ടും ഇതിന്റെ ആധികാരിക രേഖ കെയ്യിലെത്തിയിട്ടില്ലെന്ന പോലീസിന്റെ മെല്ലെപ്പോക്കു നയത്തിനെ തിരുത്താന്‍ ജനകീയ കമ്മറ്റി നടത്തുന്ന പ്രക്ഷോഭത്തിന് മഹിളാ അസോസിയേഷന്റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും പത്മാവതി പറഞ്ഞു.

Palakunnu, Murder, Accuse, Case, Police, Police Station, Protest, CPM, March, Inauguration, Mahila Association, Crime Branch

ഇതുവരെ പോലീസിനോട് അപേക്ഷിക്കുകയാണ് നാട്ടുക്കാര്‍ ചെയ്തത്. ഇനിയും ക്ഷമിക്കാന്‍ തയ്യാറല്ല. പ്രതികളെ പിടിക്കാന്‍ പോലീസിനു സാധിക്കുന്നില്ലെങ്കില്‍ ക്രൈംബ്രാഞ്ചിനു വിടണം. നീതിനിര്‍വ്വഹണത്തിനു കീര്‍ത്തി കേട്ട കേരള പോലീസിന്റെ ഭാഗമായ ബേക്കല്‍ പോലീസിന് ഇത് അഭിമാനത്തിന് ക്ഷതമുണ്ടാക്കുമെന്ന് അവര്‍ സ്വയം പരിശോധിക്കം

Palakunnu, Murder, Accuse, Case, Police, Police Station, Protest, CPM, March, Inauguration, Mahila Association, Crime Branch

സിപിഎം പനയാല്‍ ലോക്കല്‍ കമ്മറ്റി അംഗം അജയന്‍ പനയാല്‍ സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ ടി മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി മണിമോഹന്‍, സിപിഎം ഏരിയാ സെക്രട്ടറി ടി നാരായണന്‍, ഏരിയാ കമ്മറ്റി അംഗം എം കുമാരന്‍, ലോക്കല്‍ കമ്മറ്റി അംഗം കൃഷ്ണന്‍ കൂട്ടപ്പുന്ന, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗൗരിക്കുട്ടി, പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര, കര്‍ഷക സംഘം ഏരിയാ സെക്രട്ടറി കെ കുഞ്ഞിരാമന്‍, ഏരിയാ പ്രസിഡണ്ട് കെ വി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നൂറുക്കണക്കിനു ആളുകളാണ് പാലക്കുന്ന് കേന്ദ്രീകരിച്ച് ബേക്കല്‍ സ്റ്റേഷനിലേക്ക് നടന്ന മാര്‍ച്ചില്‍ പങ്കെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Palakunnu, Murder, Accuse, Case, Police, Police Station, Protest, CPM, March, Inauguration, Mahila Association, Crime Branch, Devaki murder: Pathmavathi against police.

About KVartha San

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date