city-gold-ad-for-blogger
Aster MIMS 10/10/2023

കമ്പ്യൂട്ടര്‍ ഡിസൈനിംഗിനോടുള്ള കമ്പം; ഇരുട്ടില്‍ ഒറ്റയ്ക്കിരുന്നവളെ വരച്ച ഡാന്റിസിന് ഒന്നാം സ്ഥാനം

കാസര്‍കോട്: (www.kasargodvartha.com 17/02/2017) കലോത്സവത്തില്‍ ഡിസൈനിംഗും ഫോട്ടോഗ്രഫിയുമില്ലാത്തൊരു ജീവിതം അങ്ങാടിക്കടവ് ഡോണ്‍ ബോസ്‌കോ കോളജിലെ എംഎസ്ഡബ്ല്യു ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ഡാന്റിസ് തോമസിനില്ല. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ കമ്പ്യൂട്ടര്‍ ഡിസൈനിംഗില്‍ ഡാന്റിസിന് ഒന്നാംസ്ഥാനം നേടിക്കൊടുത്തതും ഈ മേഖലയോടുള്ള പ്രണയം തന്നെ. ഇരുട്ടില്‍ ഒറ്റയ്ക്കിരിക്കുന്നയാള്‍ എന്ന വിഷയത്തിലായിരുന്നു മത്സരം.

ഇരുട്ടില്‍ ബസ് സ്‌റ്റോപ്പില്‍ പുറന്തിരിഞ്ഞുനില്‍ക്കുന്ന പെണ്‍കുട്ടിയെ തുറിച്ചുനോക്കുന്ന നിരവധി കണ്ണുകളാണ് ഡാന്റിസ് ചിത്രീകരിച്ചത്. നീ തനിച്ചല്ല, കൂരിരുട്ടിലും നീ പ്രാകൃതന്മാരുടെ നിരീക്ഷണവലയത്തിലായിരിക്കാം. അതുകൊണ്ട് കരുതിയിരിക്കുക എന്ന ശക്തമായ സന്ദേശം ഉള്‍ക്കൊള്ളുന്ന അടിക്കുറിപ്പും നല്‍കിയിരിക്കുന്നു. വിധികര്‍ത്താക്കളില്‍ നിന്നും മികച്ച അഭിപ്രായമാണ് ഡിസൈനിന് ലഭിച്ചത്.

കമ്പ്യൂട്ടര്‍ ആനിമേഷനില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സാണ് ഡാന്റിസിന്റെ മികവിന് അടിത്തറയിട്ടത്. മംഗളൂരു സെന്റ് അലോഷ്യസ് കോളജില്‍ എംഎ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയായിരിക്കെ ഫോട്ടോഗ്രഫി മത്സരത്തില്‍ സമ്മാനം നേടിയിട്ടുണ്ട്. റിട്ട. അധ്യാപകരായ മണ്ഡപം തടത്തിമാക്കല്‍ തോമസുകുട്ടി-രാജമ്മ ദമ്പതികളുടെ മകനാണ്.

കമ്പ്യൂട്ടര്‍ ഡിസൈനിംഗിനോടുള്ള കമ്പം; ഇരുട്ടില്‍ ഒറ്റയ്ക്കിരുന്നവളെ വരച്ച ഡാന്റിസിന് ഒന്നാം സ്ഥാനം

കമ്പ്യൂട്ടര്‍ ഡിസൈനിംഗിനോടുള്ള കമ്പം; ഇരുട്ടില്‍ ഒറ്റയ്ക്കിരുന്നവളെ വരച്ച ഡാന്റിസിന് ഒന്നാം സ്ഥാനം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, kalolsavam, winner, Competition, Dantis got first prize in Computer designing.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL