city-gold-ad-for-blogger
Aster MIMS 10/10/2023

സി പി എം-സി പി ഐ സൈബര്‍ പോര് രൂക്ഷമാകുന്നു; ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധത്തില്‍ കനത്ത വിള്ളല്‍

കാസര്‍കോട്: (www.kasargodvartha.com 17/02/2017) ജില്ലയില്‍ സി പി എമ്മും സി പി ഐയും നവമാധ്യമങ്ങളിലൂടെയുള്ള പോര് രൂക്ഷമാകുന്നു. സി പി എമ്മിന്റെ സൈബര്‍ ഗ്രൂപ്പുകളില്‍ സി പി ഐയെയും സി പി ഐയുടെ സൈബര്‍ ഗ്രൂപ്പുകളില്‍ സി പി എമ്മിനെയും ചെളിവാരിയെറിയുന്ന സന്ദേശങ്ങള്‍ പതിവാകുകയാണ്.

നേതാക്കളുടെ പേരുകള്‍ പോലും എടുത്തുപറഞ്ഞുകൊണ്ടുള്ള അധിക്ഷേപങ്ങളും രണ്ട് പാര്‍ട്ടികളുടെയും വാട്‌സ് അപ്പ്, ഫെയ്‌സ് ബുക്ക് ഗ്രൂപ്പുകളില്‍ സജീവമായിട്ടുണ്ട്. നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന സംഭവത്തിലും തിരുവനന്തപുരം ലോ അക്കാദമി വിഷയത്തിലും വിവരാവകാശനിയമം അട്ടിമറിക്കുന്നതിന്റെ പേരിലുമൊക്കെ സി പി എമ്മിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനശരങ്ങള്‍ എയ്തുവിട്ട സി പി ഐയെ തരം കിട്ടുമ്പോഴൊക്കെ കടന്നാക്രമിക്കുന്ന രീതിയാണ് സി പി എം ഗ്രൂപ്പുകളും സ്വീകരിക്കുന്നത്.
സി പി എം-സി പി ഐ സൈബര്‍ പോര് രൂക്ഷമാകുന്നു; ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധത്തില്‍ കനത്ത വിള്ളല്‍

കാസര്‍കോട് ജില്ലയിലെ  രാഷ്ട്രീയപരമായ പ്രാദേശികവിഷയങ്ങളിലും ഇരുപാര്‍ട്ടികളും സോഷ്യല്‍ മീഡിയയിലൂടെ കൊമ്പുകോര്‍ക്കുകയാണ്. ഏറ്റവുമൊടുവില്‍ കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി തിരഞ്ഞെടുപ്പിന്റെ പേരില്‍ സി പി എമ്മും സി പി ഐയും തുറന്ന പോരിലാണ്. കുറ്റിക്കോലില്‍ മുമ്പ് സി പി എമ്മിന്റെ പ്രമുഖനേതാക്കളായിരുന്ന ചിലര്‍ പാര്‍ട്ടിവിട്ട് സി പി ഐയില്‍ ചേര്‍ന്നതോടെ ഇവര്‍ സി പി എമ്മിനെതിരെ കടുത്ത നിലപാടുമായാണ് മുന്നോട്ടുപോകുന്നത്. ആസൂത്രണസമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യം ചര്‍ച്ച ചെയ്യുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ സി പി ഐ നേതാവ് പി ഗോപാലന്‍ മാസ്റ്റര്‍ സി പി എമ്മിനെതിരെ സ്വീകരിച്ച നിലപാടാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള പോരിന് ആക്കം കൂട്ടിയത്.

പൊതുയോഗങ്ങളിലൂടെയും പത്രമാധ്യമങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയും സി പി ഐക്കെതിരെ സി പി എം ആഞ്ഞടിക്കുകയാണ്. സി പി എമ്മിന്റെയും സി പി ഐയുടെയും നേതാക്കളും പ്രവര്‍ത്തകരും അണികളും പരസ്പരം ആരോപണപ്രത്യാരോപണങ്ങളുമായി നവമാധ്യമങ്ങളില്‍ മുന്നേറുന്നു. വിമര്‍ശനങ്ങള്‍ അതിരുവിട്ട് വ്യക്തിഹത്യകളിലേക്ക് നീങ്ങുകയാണ്. സി പി എം-സി പി ഐ നേതൃത്വങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ പോലുമാകാത്ത വിധം വളരെ പ്രകോപനപരമായ വിമര്‍ശനങ്ങളാണ് അണികളുടെ ഭാഗത്തുനിന്നുമുണ്ടാകുന്നത്.

അസഭ്യവര്‍ഷങ്ങള്‍കൊണ്ട് നവമാധ്യമങ്ങള്‍ നിറയുകയാണ്. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും മുഖ്യമന്ത്രി പിണറായി വിജയനെയും സി പി ഐ സൈബര്‍ ഗ്രൂപ്പുകള്‍ വിമര്‍ശിക്കുമ്പോള്‍ സി പി ഐ സംസ്ഥാ നസെക്രട്ടറി കാനം രാജേന്ദ്രനെയും മുന്‍ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെയും സി പി എം ഗ്രൂപ്പുകള്‍ നിര്‍ത്തിപ്പൊരിക്കുകയാണ്. ലോ അക്കാദമി പ്രശ്‌നത്തില്‍ ബി ജെ പി നേതാവ് വി മുരളീധരന്‍ നടത്തിയ നിരാഹാരസമരത്തിന് സി പി ഐ നേതാക്കള്‍ പിന്തുണ പ്രഖ്യാപിക്കുകയും സമരപന്തല്‍ സന്ദര്‍ശിക്കുകയും ചെയ്തത് സി പി എം ആയുധമാക്കിയിട്ടുണ്ട്.

ഇതിനുപുറമെ ഡി വൈ എഫ് ഐ-എ ഐ വൈ എഫ് സംഘടനകളും എസ് എഫ് ഐ-എ ഐ എസ് എഫ് സംഘടനകളും തമ്മിലുള്ള പോരും നവമാധ്യമങ്ങളില്‍ കൊഴുക്കുന്നുണ്ട്. ലോകോളേജ് പ്രശ്‌നത്തില്‍ ലക്ഷ്യം നേടുന്നതിനുമുമ്പ് സമരം പാതിവഴിയില്‍ അവസാനിപ്പിച്ച എസ് എഫ് ഐയെ പരിഹസിച്ചും വിമര്‍ശിച്ചുമുള്ള എ ഐ എസ് എഫിന്റെ പ്രതികരണങ്ങളാണ് ഇരുവിദ്യാര്‍ഥിസംഘടനകളും തമ്മിലുള്ള ബന്ധം വഷളാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: CPM, CPI, Social-Media, Kasaragod, Kerala , Cyber clash between CPI and CPM

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL