മത്സ്യമാര്‍ക്കറ്റിലെ നവീകരണ പ്രവര്‍ത്തനങ്ങളില്‍ അഴിമതിയെന്ന് പരാതി; കാഞ്ഞങ്ങാട് നഗരസഭയില്‍ വിജിലന്‍സ് റെയ്ഡ്, 2 ഫയലുകള്‍ പിടിച്ചെടുത്തു
Feb 22, 2017, 11:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22/02/2017) കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റ് നവീകരണ പ്രവര്‍ത്തനങ്ങളില്‍ അഴിമതി നടന്നുവെന്നാരോപിച്ച് യുഡിഎഫ് അംഗങ്ങള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട് നഗരസഭയില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. ഇവിടെ നിന്നും രണ്ട് ഫയലുകള്‍ പിടിച്ചെടുത്തു. മത്സ്യമാര്‍ക്കറ്റ് നവീകരിച്ചതിന്റെ ഉദ്ഘാടനം കഴിഞ്ഞതിനു ശേഷം വീണ്ടും പ്രവൃത്തികള്‍ നടത്തുന്നതിന് വേണ്ടിയാണ് കരാറുകള്‍ നല്‍കിയത്. ഒരു കരാറിന്റെ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് തന്നെ രണ്ടാമത്തെ കരാറും നല്‍കിയെന്നാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ പരാതി. ഈ രണ്ട് കരാറുകളുടേയും ഫയലുകളാണ് വിജിലന്‍സ് കസ്റ്റഡിയിലെടുത്തത്.
ഇവ പരിശോധിച്ചു വരികയാണെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അഞ്ച് ലക്ഷം രൂപയുടെ പ്രവൃത്തികള്‍ അളവ് പോലും എടുക്കാതെ അതിന്റെ പണം കൈമാറാതെയാണ് പിന്നാലെ 12 ലക്ഷത്തിന്റെ കരാര്‍ കൂടി നല്‍കിയതെന്നാണ് പരാതി. അനാവശ്യമായാണ് ടെണ്ടര്‍ വിളിച്ചതെന്നും യു.ഡി.എഫ് ആരോപിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, Kanhangad-Municipality, Vigilance-raid, complaint, UDF, Corruption complaint; Vigilance raid in Kanhangad Municipality.
Keywords: Kasaragod, Kerala, Kanhangad, Kanhangad-Municipality, Vigilance-raid, complaint, UDF, Corruption complaint; Vigilance raid in Kanhangad Municipality.