Join Whatsapp Group. Join now!
Aster MIMS 10/10/2023

കര്‍ണാടകയില്‍ നിന്നും ഊടുവഴിയിലൂടെ കടത്തിയ ഒരു ലോഡ് കോഴി പിടികൂടി

കര്‍ണാടകയില്‍ നിന്ന് ഊടുവഴിയിലൂടെ കേരളത്തിലേക്ക് കടത്തുകയായിരുന്ന ഒരു ലോഡ് കോഴി കാസര്‍കോട്, Kasargod, Kerala, Karnataka, news, Chicken, Lorry, Tax, seized, Chicken Smuggling, Sales Tax Intelligence, Chicken smuggling: Vehicle seized
കാസര്‍കോട്: (www.kasargodvartha.com 19.02.2017) കര്‍ണാടകയില്‍ നിന്ന് ഊടുവഴിയിലൂടെ കേരളത്തിലേക്ക് കടത്തുകയായിരുന്ന ഒരു ലോഡ് കോഴി കാസര്‍കോട് വാണിജ്യനികുതി ഇന്റലിജന്‍സ് സ്‌ക്വാഡ് ധര്‍മ്മത്തടുക്ക വച്ച് പിടികൂടി. 180000 രൂപ വിലവരുന്ന കോഴിക്ക് 130500 രൂപ പിഴ ഈടാക്കി വിട്ട് നല്‍കി. ഡിപ്പാര്‍ട്ട്‌മെന്റ് വാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തില്‍ ചെന്ന് ഒരു രാത്രി മുഴുവന്‍ നിരീക്ഷണം നടത്തിയ ശേഷമാണ് വാഹനം പിടിയിലായത്.

ഇന്റലിജന്‍സ് അസിസ്റ്റന്റ് കമ്മിഷണര്‍ ഇ ജയരാജന്റെ പ്രത്യേക നിര്‍ദേശ പ്രകാരം ഓഫീസര്‍ ഗണേശ, ഇന്‍സ്‌പെക്ടര്‍ പ്രദീപ്, ഡ്രൈവര്‍ പ്രമോദ് എന്നിവരാണ് കള്ളക്കടത്ത് പിടികൂടിയത്.
File Photo

പൈലറ്റ് വാഹനങ്ങളുടെ നിരീക്ഷണത്തോടെയും ഓരോ ജംഗ്ഷനിലും ആള്‍ക്കാരെ നിര്‍ത്തിയും സമര്‍ഥമായാണ് കോഴി കള്ളക്കടത്ത് നടത്തുന്നത്. ഇന്റലിജന്‍സിന്റെ വാഹനങ്ങള്‍ എവിടെയൊക്കെയണെന്ന് നിരീക്ഷിച്ച് ഉറപ്പ് വരുത്തിയ ശേഷമാണ് ഇത്തരം കടത്തുകള്‍.

കേരളത്തില്‍ 14.5% നികുതിയുള്ള കോഴി കര്‍ണാടകത്തില്‍ നികുതി രഹിത പട്ടികയിലാണ്. കേരളത്തിലെ വാറ്റ് രജിസ്‌ട്രേഷനുള്ള കോഴി വ്യാപാരികളും അന്യസംസ്ഥാനത്തു നിന്ന് കൊണ്ട് വരികയാണെങ്കില്‍ ചെക്ക് പോസ്റ്റുകളില്‍ മുന്‍കൂര്‍ നികുതി അടക്കേണ്ടതുണ്ട്. ഇതാണ് നികുതി വെട്ടിച്ച് ഊടുവകളിലൂടെയും മറ്റും കൊണ്ട് വരുന്നത്. വാണിജ്യനികുതി അധികൃതരുടെ കണ്ണുവെട്ടിച്ച് കടത്താന്‍ ബൃഹത്തായ ശൃംഖലതന്നെ ഇവര്‍ക്കുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasargod, Kerala, Karnataka, news, Chicken, Lorry, Tax, seized, Chicken Smuggling, Sales Tax Intelligence, Chicken smuggling: Vehicle seized