Join Whatsapp Group. Join now!
Aster MIMS 10/10/2023

ആശുപത്രിക്കിടക്കയില്‍ നിന്നും വിജയക്കുതിപ്പിലേക്ക്; ബക്താവറിന് അറബിക് കവിതാലപനത്തില്‍ ഒന്നാം സ്ഥാനം, ഗസലില്‍ രണ്ടാം സ്ഥാനം

ആശുപത്രിക്കിടക്കയില്‍ നിന്നും മത്സരിക്കാനെത്തിയ തളിപ്പറമ്പ് സര്‍ സയ്യിദ് കോളജിലെ ബിഎ അ,Kasargod, Kerala, news, hospital, Poem, Singer, winner, Mappilapatt, Accident, Injured, Bakthavar, Arabic poem, Gazal, Thalipparambu Sir Sayyed College, Student, Bakthavar won first in Arabic poem and second in Gazal
കാസര്‍കോട്: (www.kasargodvartha.com 19.02.2017) ആശുപത്രിക്കിടക്കയില്‍ നിന്നും മത്സരിക്കാനെത്തിയ തളിപ്പറമ്പ് സര്‍ സയ്യിദ് കോളജിലെ ബിഎ അറബിക് വിദ്യാര്‍ത്ഥി പി. ബക്താവറിന് തിളക്കമാര്‍ന്ന വിജയം. അറബിക് കവിതാലപനത്തിന് ഒന്നാം സ്ഥാനവും ഗസലിന് രണ്ടാം സ്ഥാനവുമാണ് ബക്താവര്‍ കരസ്ഥമാക്കിയത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ സ്‌കൂട്ടര്‍ മറിഞ്ഞ് വലതുകൈ ഒടിഞ്ഞിരുന്നു.

കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അധ്യാപകരുടെയും സുഹൃത്തുക്കളുടെയും നിര്‍ബന്ധത്തെത്തുടര്‍ന്ന് നിര്‍ബന്ധിത ഡിസ്ചാര്‍ജ് വാങ്ങി മത്സരിക്കാനെത്തിയത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി സ്‌കൂള്‍ കലോത്സവത്തില്‍ മാപ്പിളപ്പാട്ട്, അറബിഗാനം എന്നിവയില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയിരുന്നു. കണ്ണൂരിലെ ഇശല്‍നാദം മാപ്പിളപ്പാട്ട് ട്രൂപ്പിലെ പ്രധാന ഗായകന്‍ കൂടിയാണ് ബക്താവര്‍. അഫ്‌സല്‍ കണ്ണൂര്‍ ആണ് ഗുരു. പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായകന്‍ സിറാജുദ്ദീന്റെയും റഷീദയുടെയും മകനാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Bakthavar got first prize in Arabic poem

Keywords: Kasargod, Kerala, news, hospital, Poem, Singer, winner, Mappilapatt, Accident, Injured, Bakthavar, Arabic poem, Gazal, Thalipparambu Sir Sayyed College, Student, Bakthavar won first in Arabic poem and second in Gazal