city-gold-ad-for-blogger
Aster MIMS 10/10/2023

ആഷിമയ്ക്ക് സംഗീതം ജീവിതം തന്നെ; ഇത്തവണ ജേതാവായത് ഉറുദു പദ്യംചൊല്ലല്‍, ഗസല്‍ ഇനങ്ങളില്‍

കാസര്‍കോട്: (www.kasargodvartha.com 19.02.2017) നാലാം വയസുമുതല്‍ പാട്ടു പഠിക്കുന്ന ആഷിമ മനോജിന് സംഗീതമില്ലാത്ത ഒരു ജീവിതം ചിന്തിക്കാന്‍ പോലുമാകില്ല. സ്‌കൂള്‍ കലോത്സവവേദികളില്‍ സ്ഥിരമായി ജേതാവായിരുന്ന ഈ മിടുക്കി യൂണിവേഴ്‌സിറ്റി കലോത്സവത്തിലും ആ പതിവിന് മാറ്റംവരുത്തിയില്ല. ഉറുദു പദ്യംചൊല്ലല്‍, ഗസല്‍ എന്നീയിനങ്ങളിലാണ് ഇത്തവണ ജേതാവായത്.

ചെറുപ്പംതൊട്ടേ ഗാനമേളകളില്‍ സജീവമായിരുന്ന ആഷിമ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് സെമിഫൈനല്‍ വരെയെത്തി. ഇന്നു പ്രഫഷണല്‍ ഗാനമേളകളിലെ തിരക്കേറിയ ഗായികയാണ് പയ്യന്നൂര്‍ കോളജിലെ ഈ ഒന്നാം വര്‍ഷ ബിഎ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനി. പഴയങ്ങാടി വേങ്ങരയിലെ മനോജ്-ഷീജ ദമ്പതികളുടെ മകളാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

ആഷിമയ്ക്ക് സംഗീതം ജീവിതം തന്നെ; ഇത്തവണ ജേതാവായത് ഉറുദു പദ്യംചൊല്ലല്‍, ഗസല്‍ ഇനങ്ങളില്‍


Keywords: kasargod, Kerala, news, Singer, Poem, winner, school, Kalothsavam, Student, Ashima, Urdu poem recitation, Gazal, Payyannur College, Star Singer reality show, Pazhayangadi, Ashima won Urdu poem recitation and Gazal

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL