Join Whatsapp Group. Join now!
Aster MIMS 10/10/2023

അഭിഭാഷകനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന് പോലീസ്

അഭിഭാഷകനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ അഭിഭാഷകന്റെ മരണം ആത്മഹത്യയാണെന്ന് കണ്ടെത്തി. പയ്യന്നൂര്‍ ബാറിKasaragod, Kerala, payyannur, Trikaripur, Police, River, Deadbody, Death, Advocate commits suicide: police.
തൃക്കരിപ്പൂര്‍: (www.kasargodvartha.com 22/02/2017) അഭിഭാഷകനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ അഭിഭാഷകന്റെ മരണം ആത്മഹത്യയാണെന്ന് കണ്ടെത്തി. പയ്യന്നൂര്‍ ബാറിലെ അഭിഭാഷകനായ കരിവെള്ളൂര്‍ പാലക്കുന്ന് സ്വദേശിയും ചന്തേര പടിഞ്ഞാറേകരയില്‍ താമസക്കാരനുമായ അഡ്വ. കെ.വി കൃഷ്ണന്‍ നായരുടെ (70) മൃതദേഹമാണ് പയ്യന്നൂര്‍ തൃക്കരിപ്പൂര്‍ തലിച്ചാലം പുഴയില്‍ ചൊവ്വാഴ്ച കണ്ടെത്തിയത്. പാലത്തിന്റെ തൂണില്‍ പ്ലാസ്റ്റിക് കയര്‍ കെട്ടി മുഖം ചാക്കില്‍ മൂടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

ഇതോടെ കൃഷ്ണന്‍ നായരുടെ മരണത്തില്‍ ദുരൂഹതയുയര്‍ന്നിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹത്തില്‍ മുറിവുകളോ മറ്റ് ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. രണ്ട് ദിവസം മുമ്പ് കാണാതായ കൃഷ്ണന്‍ നായരെ അന്വേഷിച്ചു വരുന്നതിനിടെയാണ് പുഴയില്‍ മൃതദേഹം കണ്ടെത്തിയത്.

ഭാര്യ്: സി.എം.രമണി. മക്കള്‍: കൃഷ്ണവേണി, ഹരികൃഷ്ണന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Related News:
രണ്ട് ദിവസം മുമ്പ് കാണാതായ അഭിഭാഷകന്റെ മൃതദേഹം മുഖത്ത് ചാക്കുകെട്ടിയ നിലയില്‍ പുഴയില്‍ കണ്ടെത്തി

Kasaragod, Kerala, payyannur, Trikaripur, Police, River, Deadbody, Death, Advocate commits suicide: police.

Keywords: Kasaragod, Kerala, payyannur, Trikaripur, Police, River, Deadbody, Death, Advocate commits suicide: police.