Join Whatsapp Group. Join now!
Aster MIMS 10/10/2023

യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ അപകീര്‍ത്തി പരത്തുന്ന നോട്ടീസ്; പോലീസ് അന്വേഷണം ആരംഭിച്ചു

യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ അപകീര്‍ത്തികരമായ നോട്ടീസ് പ്രചരണം നടത്തിയ സംഭവത്തില്‍ യുവാവ് പോലീസില്‍ പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് പടന്ന മണ്ഡKasaragod, Kerala, Trikaripur, Police, Investigation, youth-congress, complaint, Abusing Notice against Youth congress leader; complaint lodged.
തൃക്കരിപ്പൂര്‍: (www.kasargodvartha.com 19/02/2017) യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ അപകീര്‍ത്തികരമായ നോട്ടീസ് പ്രചരണം നടത്തിയ സംഭവത്തില്‍ യുവാവ് പോലീസില്‍ പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് പടന്ന മണ്ഡലം പ്രസിഡണ്ട് ഉദിനൂര്‍ പരത്തിച്ചാലിലെ എ ജി ഖമറുദ്ദീനെതിരെ ഉദിനൂരിലും പരിസരങ്ങളിലുമാണ് അപകീര്‍ത്തികരമായ നോട്ടീസ് പ്രചരിപ്പിച്ചത്. അച്ചടിച്ചവരുടെ പേരില്ലാതെ നാട്ടുകാര്‍ എന്ന പേരിലാണ് നോട്ടീസുള്ളത്. സംഭവത്തില്‍ ഖമറുദ്ദീന്‍ ചന്തേര പോലീസില്‍ പരാതി നല്‍കി. ചന്തേര എസ് ഐ കെ വി ചന്ദ്രഭാനുവിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

യൂത്ത് കോണ്‍ഗ്രസ് കണ്‍വെന്‍ഷന്റെ മുന്നോടിയായി ഉദിനൂര്‍ പരത്തിച്ചാല്‍ ജംഗ്ഷനില്‍ നേരത്തെ സ്ഥാപിച്ച പ്രചാരണ ബോര്‍ഡും കീറി നശിപ്പിച്ചിരുന്നതായി പടന്ന മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ അപകീര്‍ത്തികരമായ നോട്ടീസ് പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം പ്രസിഡണ്ട് സാജിദ് മൗവ്വല്‍, തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് പ്രശാന്ത് സെബാസ്റ്റ്യന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Kasaragod, Kerala, Trikaripur, Police, Investigation, youth-congress, complaint, Abusing Notice against Youth congress leader; complaint lodged.

ഇന്ത്യന്‍ യുവജനതയുടെ ആശയും ആവേശവുമായ യൂത്ത് കോണ്‍ഗ്രസിന്റെ പടന്ന മണ്ഡലത്തിലെ പ്രവര്‍ത്തനത്തിലും വളര്‍ച്ചയിലും അസൂയ പൂണ്ടവരാവാം നോട്ടീസ് പ്രചരിപ്പിച്ചതിന് പിന്നിലെന്ന് നേതാക്കള്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)



Keywords: Kasaragod, Kerala, Trikaripur, Police, Investigation, youth-congress, complaint, Abusing Notice against Youth congress leader; complaint lodged.