city-gold-ad-for-blogger
Aster MIMS 10/10/2023

മൂന്ന് പെണ്‍കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു; മരിച്ചവരില്‍ സഹോദരിമാരും

ബദിയടുക്ക: (www.kasargodvartha.com 18/02/2017) ബദിയടുക്ക എന്‍മകജെ അഡ്യനടുക്ക കൊമ്പറബെട്ടുവില്‍ മൂന്ന് പെണ്‍കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. കൊമ്പറബെട്ടുവിലെ ഹാഷിം- സുഹറ ദമ്പതികളുടെ മകള്‍ ഫാത്വിമത്ത് ഫസീല (11), മറ്റൊരു മകള്‍ ഫിദ (ഏഴ്), സുഹറയുടെ സഹോദരി അസ്മ- കാസിം ദമ്പതികളുടെ മകള്‍ മുംതാസ് (10), എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം.  www.kasargodvartha.com

വീടിനു സമീപത്തെ കുളത്തിലേക്ക് കുളിക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടികള്‍. മുംതാസിന്റെ സഹോദരി ഫസ്‌നയും (ഏഴ്) ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. മറ്റുള്ളവര്‍ മുങ്ങിത്താഴുന്നത് കണ്ട് ഫസ്‌ന വിവരം വീട്ടിലറിയിക്കുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും എത്തി നടത്തിയ തിരച്ചിലിലാണ് മൂന്നുപേരെയും പുറത്തെടുത്തത്. അപ്പോഴേക്കും എല്ലാവരും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. കുട്ടികളുടെ മരണം നാടിനെ നടുക്കിയിരിക്കുകയാണ്.  www. kasargodvartha.com

ഹാഷിം- സുഹറ ദമ്പതികളുടെ മറ്റൊരു മകള്‍: ഫായിസ (ഒന്നര).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

മൂന്ന് പെണ്‍കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു; മരിച്ചവരില്‍ സഹോദരിമാരും

മൂന്ന് പെണ്‍കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു; മരിച്ചവരില്‍ സഹോദരിമാരും

മൂന്ന് പെണ്‍കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു; മരിച്ചവരില്‍ സഹോദരിമാരും

മൂന്ന് പെണ്‍കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു; മരിച്ചവരില്‍ സഹോദരിമാരും

Keywords:  Kasaragod, Kerala, Badiyadukka, Death, Drown, Student, 3 children drowned to death.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL