City Gold
news portel
» » » » » » » » വൈറ്റ്മൂണ്‍ പൊവ്വല്‍ മഹര്‍-2017; ലൈവ് പ്രോഗ്രാം

kasargodvartha android application
ചെര്‍ക്കള: (www.kasargodvartha.com 11.01.2017) പൊവ്വല്‍ വൈറ്റ്മൂണ്‍ കലാകായിക വേദി 12-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മഹര്‍-17 സമൂഹ വിവാഹവും മതപ്രഭാഷണ പരമ്പരയും കാസര്‍കോട് വാര്‍ത്തയില്‍ ലൈവായി കാണാം. ജനുവരി 12 മുതല്‍ 15 വരെ നടക്കുന്ന പരിപാടിയുടെ ഓരോ നിമിഷങ്ങളും ഏവര്‍ക്കും ലൈവായി വീക്ഷിക്കാനാകും. മെഹ്ബൂബെ മില്ലത്ത് ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ചാണ് വൈറ്റ്മൂണ്‍ രണ്ട് യുവതികള്‍ക്ക് മംഗല്യ ഭാഗ്യം ഒരുക്കുന്നത്.



തുടര്‍ന്നു നാലു ദിവസങ്ങളില്‍ നടക്കുന്ന മതപ്രഭാഷണ പരിപാടിയില്‍ കേരളത്തിലെ പ്രഗത്ഭ പ്രാസംഗികര്‍ പങ്കെടുക്കും. പരിപാടി നടക്കുന്ന സമയങ്ങളില്‍ കാസര്‍കോട് വാര്‍ത്തയുടെ ഇതേ പോസ്റ്റില്‍ ലൈവായി കാണാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. കാസര്‍കോട് വാര്‍ത്തയും സീ മീഡിയയും സഹകരിച്ചാണ് ലൈവ് പോഗ്രാം നടത്തുന്നത്.

ലൈവ് ഇവന്റുകള്‍


1. ജനുവരി 12 (വൈകുന്നേരം 6.30 മുതല്‍ 8 മണി വരെ) ഉദ്ഘാടന പൊതുസമ്മേളനം, (രാത്രി 8 മണി മുതല്‍ രാത്രി 11 മണിവരെ) മഞ്ചേശ്വരം ദാറുല്‍ ഖുര്‍ആനിലെ അത്ഭുത ബാലന്‍ ഉമ്മര്‍ ഖാലിബിന്റെ പ്രഭാഷണം

2. ജനുവരി 13 (രാത്രി 8 മണി മുതല്‍ രാത്രി 11 മണിവരെ): ഏഴു വയസുകാരനായ മാസ്റ്റര്‍ മുഹമ്മദ് സ്വാലിഹ് ബത്തേരിയുടെ പ്രഭാഷണം
3. ജനുവരി 14 (രാത്രി 8 മണി മുതല്‍ രാത്രി 11 മണിവരെ): അല്‍ഹാഫിള് റിയാസ് മന്നാനി വഞ്ചിയൂറിന്റെ പ്രഭാഷണം.


4. ജനുവരി 15 (രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1.30 മണി വരെ) സാംസ്‌കാരിക സമ്മേളനം, സമൂഹവിവാഹം. (രാത്രി 8 മണി മുതല്‍ രാത്രി 11 മണിവരെ). അല്‍ ഹാഫിള് ഷെമീസ് ഖാന്‍ നാഫിഇ തൊടുപുഴയുടെ പ്രഭാഷണം.



Keywords: Cherkala, Povvel, Kasaragod, Kerala, Kasargod Vartha, Programme, White Moon Povvel, Mahar 2017, Live telecast in Kasargodvartha, Cmedia, White Moon Povvel Mahar 2017 live on Kasargodvartha, Youtube. 

About kvarthakgd1

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date