ആധാര്‍ കാര്‍ഡില്ലെങ്കില്‍ പെന്‍ഷനില്ല: കാര്ഡിനപേക്ഷിക്കാന് അക്ഷയ കേന്ദ്രത്തിലേക്ക് 400 രൂപ മുടക്കി ഓട്ടോയിലെത്തിയ 95 കാരിക്ക് നേരിടേണ്ടി വന്നത് കടുത്ത ദുരിതം
Jan 21, 2017, 15:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21/01/2017) ആധാര്‍ കാര്‍ഡില്ലാത്തവര്‍ക്ക് പെന്‍ഷര്‍ നിഷേധിച്ച അധികൃതരുടെ നടപടി പ്രായമായവരെ വലക്കുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ആധാര്‍ കാര്ഡെടുക്കാനായി അക്ഷയ കേന്ദ്രത്തിലെത്തിയ 95 കാരിക്ക് നേരിടേണ്ടി വന്നത് കടുത്ത ദുരിതം. കാലിച്ചാനടുക്കം കലയന്തളത്തെ പച്ചിക്കാരന്‍ പാറു അമ്മയ്ക്കാണ് ഈ ദുര്‍വിധി.
കാലൊടിഞ്ഞ് എഴുന്നേല്ക്കാന് പോലും കഴിയാതിരുന്ന പാറു അമ്മ താലൂക്ക് ഓഫീസിലെ അക്ഷയകേന്ദ്രത്തില്‍ ആധാര്‍ കാര്ഡെടുക്കാനായി 400 രൂപ മുടക്കിയാണ് ഓട്ടോയിലെത്തിയത്. എന്നാല്‍ റേഷന്‍ കാര്‍ഡിന്റെ ഒറിജിനല്‍ ഇല്ലാത്തതിനാല്‍ ആധാര്‍ കാര്‍ഡ് എടുക്കാന്‍ അക്ഷയ കേന്ദ്രത്തിലെ അധികൃതര്‍ തയ്യാറായില്ല. റേഷന്‍ കാര്‍ഡ് പുതുക്കാന്‍ കൊടുത്തതിനാല്‍ അതിന്റെ പകര്‍പ്പ് മാത്രമേ ഇവരുടെ കൈയ്യിലുണ്ടായിരുന്നുള്ളൂ. ഇത് നല്‍കിയെങ്കിലും അക്ഷയ കേന്ദ്രം അധികൃതര്‍ അത് സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ ഏറെ നിരാശയോടെ പാറു അമ്മ തിരിച്ചു പോകുകയായിരുന്നു.
ആധാര്‍ കാര്‍ഡില്ലെങ്കില്‍ പെന്ഷന് അനുവദിക്കാത്ത അധികൃതരുടെ നടപടി വയസ്സായവരെ വലക്കുകയാണ്. അധികൃതരുടെ ഈ നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Keywords: Kasaragod, Kerala, Kanhangad, Pension, Akshaya kendra, Adhar Card, No Adhar No pension.