city-gold-ad-for-blogger
Aster MIMS 10/10/2023

കോട്ടുമല ബാപ്പു ഉസ്താദ്: അണഞ്ഞത് പാണ്ഡിത്യത്തിന്റെ പ്രകാശ ഗോപുരം

ഇര്‍ഷാദ് ഹുദവി ബെദിര

(www.kasargodvartha.com 11/01/2017) കോട്ടുമല ബാപ്പു ഉസ്താദ് വിട പറഞ്ഞിരിക്കുകയാണ്. ഒരു നേതാവിനുണ്ടായിരിക്കേണ്ട വിനയം, വിശാല മനസ്‌കത, ദീര്‍ഘ വീക്ഷണം, ഭൂതകാല വിശകലനം, ഭാവി ചിന്ത, നിഷ്‌കളങ്കത, നിസ്വാര്‍ത്ഥത തുടങ്ങിയ വിശേഷണങ്ങളിലെല്ലാം മികച്ചു നില്‍ക്കന്ന ഒരു വ്യക്തിത്വമായിരുന്നു ബാപ്പു ഉസ്താദിന്റേത്. ഒരു പണ്ഡിതനുമപ്പുറം പ്രഗത്ഭനായ ഒരു പ്രഭാഷകനും എഴുത്തുകാരനും സംഘാടകനുമായിരുന്ന ബഹുവന്ദ്യര്‍ സത്യപാതയില്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറായിരുന്നില്ല. ഏറെ കര്‍ക്കശമായ തീരുമാനങ്ങള്‍ പലതും കൈക്കൊള്ളുമ്പോഴും വ്യക്തി ശുദ്ധിയും മഹാമനസ്‌കതയും അദ്ദേഹത്തിന്റെ സമീപനങ്ങളില്‍ നിന്നും വായിച്ചെടുക്കാമായിരുന്നു.
കോട്ടുമല ബാപ്പു ഉസ്താദ്: അണഞ്ഞത് പാണ്ഡിത്യത്തിന്റെ പ്രകാശ ഗോപുരം

അദ്ദേഹം ചവിട്ടിക്കയറിയ സ്ഥാനങ്ങളുടെ രഹസ്യവും ഇതു തന്നെയായിരുന്നു. എല്ലാറ്റിനും പുറമെ മുല്യ ബോധമുള്ള, പ്രാപ്തനായ ഒരു സംഘാടകനയാരുന്നു ഉസ്താദ്. മൂത്ത കൊമ്പുകള്‍ കൊഴിഞ്ഞു പോകുമ്പോള്‍ ഇളം കൊമ്പുകള്‍ തല്‍സ്ഥാനത്തേക്ക് കയറി വരേണ്ടതുണ്ടെന്ന തിരിച്ചറിവോടെ പ്രവര്‍ത്തിക്കേണ്ടത് സംഘാടകരായ നേതാക്കളുടെ കടമയാണെന്ന് മനസ്സിലാക്കി അത് ശരിക്കും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച ഉത്തരവാദിത്വമുള്ള ഒരു നേതാവും കൂടിയായരുന്നു ശൈഖുനാ കോട്ടുമല ബാപ്പു ഉസ്താദ്.

ജ്ഞാനങ്ങളുടെ ഉന്നത സോപാനങ്ങളിലാണ് താന്‍ ഇരിക്കുന്നതെങ്കിലും ഏതൊരാളിലെയും വിജ്ഞാനങ്ങളെ അംഗീകരിച്ചു കൊടുക്കാനുള്ള സന്മനസ്സ് അദ്ദേഹത്തിനുണ്ടായിരുന്നു. വൈജ്ഞാനിക ലോകത്തെ മഹാപ്രതിഭയായിരുന്നിട്ടു കൂടി താഴ്മയും വിനയവും മുഖമുദ്രയാക്കിയായിരുന്നു ബഹുമാന്യര്‍ കഴിച്ചു കൂട്ടിയിരുന്നത്. വിജ്ഞാനം വിശ്വാസിക്ക് കൈമോശം വന്ന സമ്പത്താണെന്നും അത് എവിടെ കണ്ടുമുട്ടിയാലും സ്വായത്തമാക്കണമെന്നുമുള്ള പ്രവാചക വചനത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ടു കൊണ്ട് ജീവിച്ചിരുന്ന ആളായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ വിവിധ വിജ്ഞാന ശാഖകളില്‍ വ്യുല്‍പത്തിയുള്ള ഒരു മഹാ പ്രതിഭയെ ബാപ്പു മുസ്‌ലിയാരില്‍ നിഴലിച്ച് കാണാമായിരുന്നു.

സമസ്തയുടെ സെക്രട്ടറിക്ക് പുറമെ വിവിധ പോഷക സംഘടനകളുടെയും സാരഥിയായിരുന്നു. ഹജ്ജ് കമ്മിറ്റിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ തിളക്കമാര്‍ന്ന പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ച്ച വെച്ചത്. പ്രമുഖ പണ്ഡിതനായിരുന്ന കോട്ടുമല അബൂബക്കര്‍ മുസ്ലിയാരുടെ മകനായ ശൈഖുന പിതാവിന്റെ പേരിലുള്ള കോട്ടുമല ഇസ്ലാമിക് കോംപ്ലക്‌സിന്റെ മാനേജരുമാണ്.

നിലവില്‍ 30 വര്‍ഷത്തിലേറെയായി കോഴിക്കോട് ജില്ലയിലെ വടകര താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ പ്രഥമ മത ഭൗതിക സമന്വയ സ്ഥാപനമായ കടമേരി റഹ്മാനിയ അറബിക് കോളജിന്റെ പ്രിന്‍സിപ്പലായി തുടരുന്ന അദ്ദേഹത്തിന് സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി ശിഷ്യന്മാരുമുണ്ട്. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി, എം.ഇ.എ എഞ്ചിനീയറിംഗ് കോളജ് സെക്രട്ടറി തുടങ്ങിയ നിരവധി സ്ഥാനങ്ങള്‍ ശൈഖുനാ വഹിച്ചു വരുന്നുണ്ട്.

സമസ്തയുടെ ഐതിഹാസികമായ മലപ്പുറം കൂരിയാട് നടന്ന 85-ാം വാര്‍ഷിക സമ്മേളനത്തിന്റെയും 90-ാം വാര്‍ഷിക സമ്മേളനത്തിന്റെയും കണ്‍വീനറും, സന്ദേശ യാത്രയുടെ നായകനുമായിരുന്നു. ശൈഖുനാ നിരവധി മത സാമൂഹിക സാംസ്‌കാരിക വിഷയങ്ങളില്‍ ശക്തമായി ഇടപ്പെട്ടിട്ടുണ്ട്. സമസ്തയുടെ നേതാവായിരുന്ന കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ മകന്‍ എന്ന നിലയിലാണ് സംഘടനയില്‍ ടിഎം ബാപ്പു മുസ്‌ലിയാര്‍ ആദ്യ കാലത്ത് അറിയപ്പെട്ടത്.

കോട്ടുമല അബൂബക്കര്‍ - മുരിങ്ങാക്കല്‍ ഫാത്തിമ ഹജ്ജുമ്മ ദമ്പതികളുടെ നാല് മക്കളില്‍ രണ്ടാമനാണ് ബാപ്പു മുസ്‌ലിയാര്‍. 1952 ഫെബ്രുവരി 10 ന് ജനനം. മലപ്പുറം ജില്ലയിലെ കാളമ്പാടിയാണ് സ്വദേശം. പിതാവ് കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ ശിഷ്യനായി പരപ്പനങ്ങാടി പനയം പള്ളി ദര്‍സില്‍ മത വിദ്യാഭ്യാസം തുടങ്ങി. പിന്നീട് പട്ടിക്കാട് ജാമിഅ നൂരിയ കോളജില്‍ ചേര്‍ന്നു. പിതാവിന് പുറമെ, സമസ്ത നേതാവ് ഇകെ അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.കെ. അബൂബക്കര്‍, വല്ലപ്പുഴ ഉണ്ണീന്‍കുട്ടി എന്നിവര്‍ക്കു കീഴിലും മതപഠനം നടത്തി. 1971ല്‍ ജാമിഅയില്‍ തിരിച്ചെത്തിയ ബാപ്പു മുസ്‌ലിയാര്‍ 1975 ല്‍ ഫൈസി ബിരുദം നേടി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സഹപാഠിയാണ്. 1987ല്‍ പിതാവ് മരിച്ചപ്പോള്‍ കാളമ്പാടി മഹല്ല് ഖാസിയായി തെരഞ്ഞെടുക്കപ്പെട്ടതാണ് മത രംഗത്തെ ആദ്യ ചുമതല. പിന്നീട് അര്‍ഹതപ്പെട്ട സ്ഥാനങ്ങളിലേക്ക് അതിവേഗം ബാപ്പു മുസ്‌ലിയാരെത്തി. വിവിധ മഹല്ലുകളില്‍ ഖാസിയായും, അധ്യാപകനായും സേവനം.

സുന്നി യുവജന സംഘം, സുന്നി മഹല്ല് ഫെഡറേഷന്‍ എന്നിവയുടെ സംസ്ഥാന ഭാരവാഹിയായി പ്രവര്‍ത്തിച്ചു. രണ്ട് തവണ (ആദ്യം 1998ല്‍ ) സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രസിഡന്റായി. 2004ല്‍ സമസ്ത കേന്ദ്ര മുശാവറ അംഗമായ ബാപ്പു മുസ്‌ലിയാര്‍ 2010ല്‍ സെക്രട്ടറിയായി. പിന്നീട് സമസ്ത പണ്ഡിതസഭയുടെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. പട്ടിക്കാട് ജാമിഅ നൂരിയ കോളജ്, കടമേരി റഹ്മാനിയാ കോളജ് എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പാളായി സേവനം. സുപ്രഭാതം ദിനപത്രം, ഇഖ്‌റഅ് പബ്ലിക്കേഷന്‍ എന്നിവയുടെ ചെയര്‍മാനുമായിരുന്നു അദ്ദേഹം.

Keywords:  Kottumala T M Bappu Musliyar, Irshad Hudavi Bedira, Article, Samastha Leader, SKSSF,  Memories of Kottumala T M Bappu Musliyar,  Bapu Musliyar the grate organizer  

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL