city-gold-ad-for-blogger
Aster MIMS 10/10/2023

പാതിരാത്രി വിധവയായ യുവതിയുടെ വീട്ടിലെത്തിയ ബ്ലേഡുകാരനെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തു; പോലീസെത്തി രക്ഷപ്പെടുത്തി

നീലേശ്വരം: (www.kasargodvartha.com 21/01/2017) പാതിരാത്രി വിധവയായ യുവതിയുടെ വീട്ടിലെത്തിയ ബ്ലേഡുകാരനെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഇയാളെ രക്ഷപ്പെടുത്തി. ചിറപ്പുറം ആലിന്‍കീഴിലെ വിധവയായ യുവതിയുടെ വീട്ടിലെത്തിയ അരയി കടവത്തെ ബ്ലേഡുകാരനെയാണ് നാട്ടുകാര്‍ കൈയ്യോടെ പിടികൂടിയത്.

നാട്ടുകാരുടെ അടിയേറ്റ് പരിക്കേറ്റ യുവാവിനെ നീലേശ്വരത്തെ സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ അയല്‍വക്കത്താണ് ഇയാളുടെ താമസം. ഒരു വര്‍ഷം മുമ്പാണ് യുവതിയുടെ വീടിന് സമീപത്തായി ഇയാള്‍ പുതിയ വീട് പണിത് താമസം തുടങ്ങിയത്. വീട്ടുകാര്‍ വെള്ളിയാഴ്ച ഒരു ആഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. ഈ സമയത്താണ് യുവാവ് വീട്ടിലെത്തിയത്.

ഇയാള്‍ ഇടക്കിടെ ഈ വീട്ടില്‍ പാതിരാത്രി എത്താറുണ്ടെന്ന വിവരം ലഭിച്ച നാട്ടുകാര്‍ ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടെയാണ് വെള്ളിയാഴ്ച രാത്രി ഇയാളെ കൈയ്യോടെ പിടികൂടിയത്. നാട്ടുകാരുടെ പിടിയില്‍ നിന്നും ഇയാള്‍ ഓടിരക്ഷപ്പെട്ടെങ്കിലും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് നീലേശ്വരം പോലീസ് സ്ഥലത്തെത്തിയത്.
പാതിരാത്രി വിധവയായ യുവതിയുടെ വീട്ടിലെത്തിയ ബ്ലേഡുകാരനെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തു; പോലീസെത്തി രക്ഷപ്പെടുത്തി

Keywords:  Kasaragod, Kerala, Neeleswaram, Police, Natives, Man held under mysterious circumstances.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL