city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട് ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസിന് വീണ്ടും സ്ഥലം മാറ്റം; പിന്നില്‍ ഏത് മാഫിയ?

കാസര്‍കോട്: (www.kasargodvartha.com 05/01/2017) കാസര്‍കോട് ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസിനെ വീണ്ടും സ്ഥലംമാറ്റി. പകരം തൃശൂര്‍ സ്വദേശി സൈമണിനെയാണ് കാസര്‍കോട് ജില്ലാ പോലീസ് ചീഫായി നിയമിച്ചിരിക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് സ്ഥലം മാറ്റിയ ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസിനെ ഇടതുഭരണം അധികാരത്തില്‍ വന്ന ശേഷം ആറുമാസം മുമ്പാണ് വീണ്ടും കാസര്‍കോട് ജില്ലാ പോലീസ് ചീഫായി നിയമിച്ചത്.

ഇപ്പോള്‍ വീണ്ടും അദ്ദേഹത്തെ സ്ഥലം മാറ്റിയിരിക്കുകയാണ്. ഇതിനു പിന്നില്‍ കാസര്‍കോട്ടെ മണല്‍- ലഹരി- കള്ളപ്പണ മാഫിയയാണെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. രാഷ്ട്രീയ ചായ് വോ പക്ഷപാതമോ കാണിക്കാതെ നിഷ്പക്ഷമായ രീതിയില്‍ നീതിനിര്‍വ്വഹണം നടപ്പിലാക്കി വന്ന ജില്ലാ പോലീസ് ചീഫിനെ പൊടുന്നനെ സ്ഥലം മാറ്റിയതിന് മറ്റു കാരണങ്ങളൊന്നുമില്ലാതിരിക്കെ മാഫിയാ സംഘങ്ങളുടെ ഇടപെടല്‍ തന്നെയാണ് സ്ഥലം മാറ്റത്തിന് പിന്നിലെന്ന് നിര്‍ബന്ധമായും സംശയിക്കണം.

സംസ്ഥാനത്തെ 15 ക്രമസമാധാന ചുമതലയുള്ള പോലീസ് ചീഫുമാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. സംസ്ഥാന പോലീസ് തലപ്പത്ത് നടത്തിയ സ്ഥലം മാറ്റമാണെങ്കില്‍ പോലും തോംസണ്‍ ജോസിനെ സ്ഥലം മാറ്റുന്നതിന് പിന്നില്‍ വ്യക്തമായ ഇടപെടലുകള്‍ ഉണ്ടെന്ന കാര്യം ഉറപ്പാണ്. ജില്ലാ പോലീസ് ചീഫിനെയും കാസര്‍കോട് ടൗണ്‍ സിഐയെയും സ്ഥലം മാറ്റാന്‍ മണല്‍ മാഫിയയും കള്ളപ്പണ മാഫിയയും കിണഞ്ഞ് ശ്രമിച്ചിരുന്നു. സിപിഎം നേതൃത്വത്തെ പോലും പണവുമായി സമീപിച്ച കാര്യം രഹസ്യാന്വേഷണ വിഭാഗം ഉന്നതങ്ങളില്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

ഇത്തരമൊരു സാഹചര്യത്തില്‍ ചുമതലയേറ്റ് മാസങ്ങള്‍ തികയ്ക്കുന്നതിനു മുമ്പു തന്നെ അദ്ദേഹത്തെ മാറ്റിയത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇടതുമുന്നണി സര്‍ക്കാരിന്റെ പോലീസ് നയത്തിനും നടപടിക്കുമെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യം മുതലെടുത്ത് നിക്ഷപക്ഷമായും നീതിപൂര്‍വ്വമായും പ്രവര്‍ത്തിക്കുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഇതിന്റെ മറവില്‍ സ്ഥലം മാറ്റുകയാണെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. വിമര്‍ശനം കണക്കിലെടുത്ത് അദ്ദേഹത്തെ കാസര്‍കോട്ട് തന്നെ നിലനിര്‍ത്തണമെന്ന് സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ തോംസണ്‍ ജോസിനെ കാസര്‍കോട്ട് നിലനിര്‍ത്താന്‍ സാധ്യതയുള്ളൂ.

കാസര്‍കോട്ട് നിന്നും സ്ഥലം മാറ്റിയെങ്കിലും പകരം എവിടെയാണ് തോംസണ്‍ ജോസിന് പോസ്റ്റിംഗ് എന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയിട്ടില്ല. അതേസമയം പോലീസ് തലപ്പത്ത് തന്നെ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ സ്ഥലം മാറ്റ ഉത്തരവില്‍ മാറ്റം വരാന്‍ സാധ്യതയുണ്ടെന്നാണ് തലസ്ഥാനത്ത് നിന്നുള്ള റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കാസര്‍കോട് ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസിന് വീണ്ടും സ്ഥലം മാറ്റം; പിന്നില്‍ ഏത് മാഫിയ?

Keywords:  Kasaragod, Kerala, sand mafia, Police, Thomson Jose, Kasaragod Police chief, Kasaragod Police chief Thomson Jose Transferred.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL