Join Whatsapp Group. Join now!
Aster MIMS 10/10/2023

ജില്ലാ ബാങ്കില്‍ പി എസ് സി ലിസ്റ്റ് വരുന്നതിനു മുമ്പ് അനധികൃതമായി സ്ഥാനക്കയറ്റം; റാങ്ക് ഹോള്‍ഡേഴ്‌സും ഡിവൈഎഫ്‌ഐയും പ്രതിഷേധ ധര്‍ണ നടത്തി

ജില്ലാ ബാങ്കില്‍ പി എസ് സി ലിസ്റ്റ് വരുന്നതിനു മുമ്പ് അനധികൃതമായി ക്ലറിക്കല്‍ പോസ്റ്റില്‍ സ്ഥാനക്കയറ്റം നല്‍കിയതില്‍ പ്രതിഷേധിച്ച് റാങ്ക് ഹോള്‍ഡേഴ്‌സും ഡിവൈഎ Kasaragod, Kerala, DYFI, PSC-list Publish, Bank, Protest, Illegal promotion; DYFI protest before District bank.
കാസര്‍കോട്: (www.kasargodvartha.com 21/01/2017) ജില്ലാ ബാങ്കില്‍ പി എസ് സി ലിസ്റ്റ് വരുന്നതിനു മുമ്പ് അനധികൃതമായി ക്ലറിക്കല്‍ പോസ്റ്റില്‍ സ്ഥാനക്കയറ്റം നല്‍കിയതില്‍ പ്രതിഷേധിച്ച് റാങ്ക് ഹോള്‍ഡേഴ്‌സും ഡിവൈഎഫ്‌ഐയും ധര്‍ണ നടത്തി. ശനിയാഴ്ച രാവിലെയാണ് ജില്ലാ ബാങ്കിലേക്ക് 60 ഓളം വരുന്ന റാങ്ക് ഹോള്‍ഡേഴ്‌സ് അംഗങ്ങളും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തിയത്.

11 ഓളം ക്ലറിക്കല്‍ പോസ്റ്റുകളിലേക്കാണ് പി എസ് സി ലിസ്റ്റ് വരുന്നതിനു മുമ്പ് അനധികൃതമായി പ്രമോഷന്‍ നല്‍കിയതെന്നാണ് റാങ്ക് ഹോള്‍ഡേഴ്‌സും ഡിവൈഎഫ്‌ഐ യും ആരോപിക്കുന്നത്. പി എസ് സിയില്‍ നിന്നും അഞ്ചു പേരെ ക്ലറിക്കല്‍ പോസ്റ്റില്‍ നിയമിക്കുമ്പോള്‍ ഒരാളെ പ്രമോഷന്‍ നല്‍കി നിയമിക്കാമെന്നാണ് നിയമം. എന്നാല്‍ ഇത് മറികടന്നുകൊണ്ട് പ്യൂണുമാരെ ക്ലര്‍ക്കുമാരായും സ്വീപ്പര്‍മാരെ പ്യൂണുമാരായും സ്ഥാനക്കയറ്റം നല്‍കിയെന്നാണ് പരാതി.

ജില്ലാ ബാങ്കില്‍ നേരിട്ട് സ്വീപ്പര്‍മാരെ മാത്രമേ പോസ്റ്റ് ചെയ്യാന്‍ ബാങ്ക് അധികൃതര്‍ക്ക് സാധിക്കുകയുള്ളൂ. പണം വാങ്ങി വീണ്ടും സ്വീപ്പര്‍ പോസ്റ്റില്‍ ആള്‍ക്കാരെ നിയമിക്കാനാണ് അനധികൃതമായി പ്രമോഷന്‍ നല്‍കിയതെന്നാണ് ആരോപണം. പ്രതിഷേധ പരിപാടി ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. അനില്‍ ചെന്നിക്കര, അഫ്‌സല്‍ ചെന്നിക്കര, സുബാഷ് പാടി, പ്രമോദ് കുമാര്‍ പാടി, പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രസിഡണ്ട് രാജേഷ്, സെക്രട്ടറി അഷ്‌റഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Kasaragod, Kerala, DYFI, PSC-list Publish, Bank, Protest, Illegal promotion; DYFI protest before District bank.

Keywords: Kasaragod, Kerala, DYFI, PSC-list Publish, Bank, Protest, Illegal promotion; DYFI protest before District bank.