city-gold-ad-for-blogger
Aster MIMS 10/10/2023

തളങ്കരയില്‍ വന്‍ തീപിടുത്തം; തീകെടുത്തുന്നതിനിടെ യുവാവിന് പൊള്ളലേറ്റു

തളങ്കര: (www.kasargodvartha.com 21/01/2017) തളങ്കരയില്‍ വന്‍ തീപിടുത്തം. ശനിയാഴ്ച ഉച്ചയോടെ തളങ്കര ബാങ്കോട് സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് തീപിടുത്തമുണ്ടായത്. തീകെടുത്തുന്നതിനിടെ യുവാവിന് പൊള്ളലേറ്റു. ബാങ്കോട്ടെ നിഷാദിനാണ് പൊള്ളലേറ്റത്.

തീകെടുത്തുന്നതിനിടെ രണ്ടു പേരുടെ മൊബൈലിന്റെ ഡിസ്‌പ്ലേ പൊട്ടി. തൊട്ടടുത്ത വീടുകളിലേക്ക് തീപടരുന്നത് തടയുന്നതിനിടയിലാണ് യുവാവിന് പൊള്ളലേല്‍ക്കുകയും യുവാക്കളുടെ മൊബൈലിന്റെ ഡിസ്‌പ്ലേ ചൂടു കൊണ്ട് പൊട്ടുകയും ചെയ്തത്.

വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രണ്ടു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീകെടുത്തിയത്. ബാങ്കോട് സി.എച്ച് മുഹമ്മദ് കോയ റോഡില്‍ നിരവധി വീടുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് വന്‍ തീപിടുത്തമുണ്ടായത്. നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് വന്‍ അപകടം ഒഴിവായത്. കാടുപിടിച്ചു കിടന്ന ഈ സ്ഥലത്ത് പൊടുന്നനെ തീപടരുകയായിരുന്നു.

തളങ്കരയില്‍ വന്‍ തീപിടുത്തം; തീകെടുത്തുന്നതിനിടെ യുവാവിന് പൊള്ളലേറ്റു

തളങ്കരയില്‍ വന്‍ തീപിടുത്തം; തീകെടുത്തുന്നതിനിടെ യുവാവിന് പൊള്ളലേറ്റു

തളങ്കരയില്‍ വന്‍ തീപിടുത്തം; തീകെടുത്തുന്നതിനിടെ യുവാവിന് പൊള്ളലേറ്റു

തളങ്കരയില്‍ വന്‍ തീപിടുത്തം; തീകെടുത്തുന്നതിനിടെ യുവാവിന് പൊള്ളലേറ്റു


Keywords:  Kasaragod, Kerala, Thalangara, fire, fire force, Fire in Thalangara Bangod.

    Tags

    Share this story

    google news
    Aster mims 04/11/2022

    DONATE
    Local News
    Kasargodvartha android application
    UNITED MEDICAL CENTER 01/02/2022
    MIO-Hospital 01/02/2023
    ARAMANA 01/06/2020
    SWISS-TOWER 24/07/2023
    wellfitindia
    INDIANA_HOSPITAL_BEKAL