Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്‌നാക്‌സ് വിതരണക്കാരന്റെ കലക്ഷന്‍ തുകയില്‍ പുതിയ 2,000 രൂപയുടെ രണ്ട് കള്ളനോട്ട്; കടയിലെ ജീവനക്കാരന്‍ നാടകീയമായി മുങ്ങി

സ്‌നാക്‌സ് വിതരണക്കാരന്റെ കലക്ഷന്‍ തുകയില്‍ പുതിയ 2,000 രൂപയുടെ രണ്ട് കള്ളനോട്ട് കണ്ടെത്തിയ സംഭവത്തില്‍ Kasaragod, Kerala, Fake Notes, Distributor, Dealer, Shop, Snacks
കാസര്‍കോട്: (www.kasargodvartha.com 11/01/2017) സ്‌നാക്‌സ് വിതരണക്കാരന്റെ കലക്ഷന്‍ തുകയില്‍ പുതിയ 2,000 രൂപയുടെ രണ്ട് കള്ളനോട്ട് കണ്ടെത്തിയ സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസും കുമ്പള പോലീസും ഒരേസമയം അന്വേഷണം ആരംഭിച്ചു. കുമ്പളയിലെ ഒരു കടയിലെ ജീവനക്കാരനാണ് കള്ളനോട്ട് നല്‍കിയതെന്ന് പോലീസ് കണ്ടെത്തിയവിവരം മണത്തറിഞ്ഞ ജീവനക്കാരന്‍ നാടകീയമായി നാട്ടില്‍നിന്നും മുങ്ങി. ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലും ലൈസ് ഉള്‍പെടെയുള്ള സ്‌നാക്‌സുകള്‍ വിതരണം ചെയ്യുന്ന കാസര്‍കോട്ടെ ഡിസ്ട്രിബ്യൂട്ടര്‍ക്കാണ് കലക്ഷന്‍ തുകയില്‍ 2000 രൂപയുടെ രണ്ട് കള്ളനോട്ട് കിട്ടിയത്. കുമ്പള, മായിപ്പാടി, കാസര്‍കോട് ഭാഗങ്ങളിലെ കടകളില്‍നിന്നും കലക്ഷന്‍തുക ശേഖരിച്ചശേഷം വൈകിട്ട് പണം എണ്ണിതിട്ടപ്പെടുത്തുന്നതിനിടയില്‍ രണ്ട് നോട്ടുകളില്‍ സംശയം ഉണ്ടാവുകയും പരിശോധിച്ചപ്പോള്‍ ഇത് കള്ളനോട്ടാണെന്ന് വ്യക്തമാവുകയും ചെയ്തു.

2000 രൂപയുടെ ഫോട്ടോകോപ്പിയെടുത്താണ് വ്യാജനോട്ടുണ്ടാക്കിയതെന്നും വ്യക്തമായി. ഡിസ്ട്രിബ്യൂട്ടര്‍ പരാതിയുമായി കാസര്‍കോട് ടൗണ്‍ പോലീസിലെത്തുകയും കുമ്പളയില്‍നിന്നും മായിപ്പാടിയില്‍നിന്നും വാങ്ങിയ പണത്തിലാണ് കള്ളനോട്ട് കണ്ടെത്തിയതെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ മായിപ്പാടിയിലെ കടയുടമയെ പോലീസ് വിളിച്ചുവരുത്തി ചോദ്യംചെയ്തു. ഇയാള്‍ കള്ളനോട്ട് നല്‍കിയിട്ടില്ലെന്ന് പോലീസിനും ഡിസ്ട്രിബ്യൂട്ടര്‍ക്കും ബോധ്യമായതിനാല്‍ ഇയാളെ വിട്ടയച്ചു. കുമ്പളയിലെ കടയില്‍ കുമ്പള എസ് ഐയെ ബന്ധപ്പെട്ട് രാത്രിയില്‍തന്നെ അന്വേഷണം നടത്താന്‍ അഭ്യര്‍ത്ഥിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തുമ്പോഴേക്കും കടപൂട്ടിപ്പോയിരുന്നു.

ബുധനാഴ്ച രാവിലെ കുമ്പളയിലെ കടയിലെത്തി പോലീസ് അന്വേഷിച്ചപ്പോള്‍ ഈ കടയില്‍ ജോലിചെയ്തിരുന്ന ജീവനക്കാരനാണ് അയാളുടെ കയ്യിലുണ്ടായിരുന്ന പണം ഡിസ്ട്രിബ്യൂട്ടര്‍ക്ക് നല്‍കിയതെന്ന് ബോധ്യമായി. എന്നാല്‍ വിവരം മണത്തറിഞ്ഞ ജീവനക്കാരന്‍ ജോലിക്കുവരാതെ നാടകീയമായി മുങ്ങുകയായിരുന്നു. കുമ്പള പോലീസും കാസര്‍കോട് പോലീസും സംയുക്തമായാണ് ഇതേകുറിച്ച് അന്വേഷണം നടത്തിവരുന്നത്. വലിയരീതിയില്‍ ജീവനക്കാരന്‍ കള്ളനോട്ട് വിതരണം ചെയ്തിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാള്‍ക്കുപിന്നില്‍ മറ്റുചിലരും ഉണ്ടോയെന്നും സംശയമുണ്ട്. പുതിയ നോട്ടിന്റെ അപരിചിതത്വം മുതലെടുത്താണ് ഗൂഡസംഘം വ്യാജനോട്ട് ഇറക്കുന്നതെന്നാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്.

Keywords: Kasaragod, Kerala, Fake Notes, Distributor, Dealer, Shop, Snacks, Fake notes: Police investigation started