Join Whatsapp Group. Join now!
Aster MIMS 10/10/2023

ജില്ലക്കാരനായ മന്ത്രി ഇ ചന്ദ്രശേഖരനെ പങ്കെടുപ്പിക്കാത്തതില്‍ മുറുമുറുപ്പ്; ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിന് നോട്ടീസുകള്‍ നാല്

കാസര്‍കോട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ചടങ്ങുകളില്‍ ജില്ലയുടെ സ്വന്തം മന്ത്രിയെ പങ്കെടുപ്പിച്ചില്ലെന്ന Kerala, kasaragod, E.Chandrashekharan-MLA, Minister, CPM, CPI, Trikaripur, School-Kalolsavam, District-Kalothsavam, Kalothsavam, Controversy on Dst. School Kalotsavam
തൃക്കരിപ്പൂര്‍: (www.kasargodvartha.com 08.01.2017) കാസര്‍കോട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ചടങ്ങുകളില്‍ ജില്ലയുടെ സ്വന്തം മന്ത്രിയെ പങ്കെടുപ്പിച്ചില്ലെന്ന ആക്ഷേപത്തിനിടയില്‍ കലോത്സവ ഉദ്ഘാടന ചടങ്ങിനായി മാറ്റി അടിച്ച നോട്ടീസുകളുടെ എണ്ണം നാലായി. വാര്‍ത്താസമ്മേളനത്തില്‍ വിതരണം ചെയ്ത പ്രിന്റ് കോപ്പി മാറ്റി അടിച്ചത് കൂടാതെ നീല കളറില്‍ രണ്ടാമതും മള്‍ട്ടി കളറില്‍ മൂന്നാമതും ഉദ്ഘാടന മാമാങ്കത്തിനായി നോട്ടീസുകള്‍ തുരുതുരാ ഇറങ്ങി.

തിങ്കളാഴ്ച രാവിലെ 10 മണിക്കാണ് ഉദ്ഘാടന ചടങ്ങ് എന്നിട്ടും പുതിയ നോട്ടീസ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഞായറാഴ്ച വൈകുന്നേരവും വിതരണം ചെയ്തില്ല. ഇനി തിങ്കളാഴ്ച രാവിലെ വേദിയിലേക്ക് കൊടുക്കുകയേ നിവര്‍ത്തിയുള്ളൂ. നോട്ടീസില്‍ പങ്കെടുപ്പിക്കേണ്ടവരെ കണ്ടെത്തി ക്ഷണിച്ചുകഴിഞ്ഞാല്‍ പ്രൂഫ് നോക്കി അച്ചടിക്കാന്‍ പോലും സംഘാടക സമിതിയില്‍ ആരും ഇല്ലാത്ത അവസ്ഥയാണോ എന്ന് ചോദിച്ചാല്‍ കുറ്റം പറയാന്‍ ആവില്ലല്ലോ.




മന്ത്രി ഇ ചന്ദ്രശേഖരനെ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ചടങ്ങുകളില്‍ പങ്കെടുപ്പിച്ചില്ലെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. അത് പരിഹരിക്കും മുമ്പാണ് നോട്ടീസ് വിവാദവും ഉടലെടുത്തത്. സിപിഐക്കാര്‍ക്ക് ആകെ നല്‍കിയ പന്തല്‍ കമ്മിറ്റിയിലും സിപിഎം സംഘടനയുടെ ഇടപെടല്‍ ഉണ്ടായിരുന്നു. കമ്മിറ്റി തീരുമാനിച്ചു പത്രങ്ങള്‍ക്ക് നല്‍കിയ കുറിപ്പില്‍ ഹൊസ്ദുര്‍ഗ് മുന്‍ എംഎല്‍എയും ഇപ്പോള്‍ ജില്ലാ പഞ്ചായത്ത് അംഗവുമായ എം നാരായണന്‍ പന്തലിനു കാല്‍നാട്ടുമെന്നായിരുന്നു അറിയിച്ചത്. രാത്രിക്ക് രാത്രി തീരുമാനം മാറി സിപിഐകാരനായ ജനപ്രതിനിധിയെ മാറ്റി ജില്ലാ കളക്ടറെ കലോത്സവ പന്തലിന് കാല്‍നാട്ടാന്‍ കൊണ്ട് വന്നു. എകെഎസ്ടിയു എന്ന സിപിഐ അധ്യാപക സംഘടന പ്രതിഷേധവും ബഹിഷ്‌ക്കരണവും മുഴക്കി.



Keywords: Kerala, kasaragod, E.Chandrashekharan-MLA, Minister, CPM, CPI, Trikaripur, School-Kalolsavam, District-Kalothsavam, Kalothsavam, Controversy on Dst. School Kalotsavam