Join Whatsapp Group. Join now!
Aster MIMS 10/10/2023

സര്‍ട്ടിഫിക്കറ്റ് കോപ്പി നല്‍കുന്നതിന് അധികതുക വാങ്ങിയതായുള്ള പരാതിയില്‍ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം സീനിയര്‍ സൂപ്രണ്ടിനെതിരെ വകുപ്പുതല നടപടിക്ക് വിജിലന്‍സ് ശുപാര്‍ശ നല്‍കി

സര്‍ട്ടിഫിക്കറ്റ് കോപ്പി നല്‍കുന്നതിന് അധികതുക വാങ്ങിയതായുള്ള പരാതിയില്‍ ജില്ലാ ഉപഭോക്തൃ Kerala, kasaragod, Vigilance, Corruption, Investigation, court, Senior Superintendent, Order, Certificate copy,
കാസര്‍കോട്: (www.kasargodvartha.com 20.01.2017) സര്‍ട്ടിഫിക്കറ്റ് കോപ്പി നല്‍കുന്നതിന് അധികതുക വാങ്ങിയതായുള്ള പരാതിയില്‍ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം സീനിയര്‍ സൂപ്രണ്ടിനെതിരെ വകുപ്പുതല നടപടിക്ക് വിജിലന്‍സ് ശുപാര്‍ശ നല്‍കി.

കാഞ്ഞങ്ങാട്ടെ അഡ്വ. ഷാജിദ് കമ്മാടം വിജിലന്‍സിന് നല്‍കിയ പരാതിയിലാണ് പ്രാഥമിക അന്വേഷണം നടത്തി കുറ്റക്കാരനെന്ന് കണ്ടെത്തിയ സീനിയര്‍ സൂപ്രണ്ട് കൊല്ലം സ്വദേശി വി കെ തോമസിനെതിരെ വകുപ്പുതല നടപടി സ്വീകരിക്കാന്‍ തിരുവനന്തപുരം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ സെക്രട്ടറി കൂടിയായ രജിസ്ട്രാര്‍ക്ക് ശുപാര്‍ശ നല്‍കിയത്. കാസര്‍കോട് വിജിലന്‍സ് ഡിവൈഎസ്പി രഘുരാമനാണ് പരാതിയില്‍ അന്വേഷണം നടത്തി നടപടിക്ക് ശുപാര്‍ശ നല്‍കിയത്.

ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തില്‍ ഉണ്ടാകുന്ന വിധിയുടെ അസ്സല്‍ പകര്‍പ്പ് സൗജന്യമായി നല്‍കണമെന്നാണ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ടില്‍ വ്യക്തമാക്കിയിട്ടുള്ളതെന്ന് അഡ്വ. ഷാജിദ് നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ വിധി പകര്‍പ്പിന് 48 രൂപ വരെ വാങ്ങുന്നതായും ഇതിന് റസീറ്റ് നല്‍കുന്നില്ലെന്നും കാണിച്ചാണ് ഷാജിദ് പരാതി നല്‍കിയത്. ഇതുകൂടാതെ ഉപഭോക്തൃ കോടതിയില്‍ നല്‍കുന്ന പരാതിക്കാരോട് അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിക്കേണ്ടിടത്ത് 45 മുതല്‍ 50 രൂപ വരെ വാങ്ങുന്നതായും പരാതികള്‍ നിലനില്‍ക്കുന്നുണ്ട്. ഇതടക്കമുള്ള മറ്റുപരാതികള്‍ ഉന്നയിച്ച് വിജിലന്‍സ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് അഡ്വ. ഷാജിദ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Kerala, kasaragod, Vigilance, Corruption, Investigation, court, Senior Superintendent, Order, Certificate copy,


ഉപഭോക്തൃ പരിഹാരഫോറത്തില്‍ പരാതി നല്‍കുന്ന നിരവധി പേര്‍ ഇത്തരത്തില്‍ ചൂഷണത്തിന് വിധേയരാകുന്നുണ്ട്. പരാതിക്കാരില്‍ നിന്നും അവര്‍ക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകരില്‍ നിന്നും ഇത്തരത്തില്‍ പണം വാങ്ങുന്നത് ഗുരുതരമായ അഴിമതിയാണെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

Keywords: Kerala, kasaragod, Vigilance, Corruption, Investigation, court, Senior Superintendent, Order, Certificate copy,