ജില്ലാ ബോഡി ബില്‍ഡിംഗ് അസോസിയേഷന് ശരീര സൗന്ദര്യ മത്സരം ജനുവരി 8 ന്
Jan 6, 2017, 14:30 IST
കാസര്‍കോട്: (www.kasargodvartha.com 06.01.2017) ജില്ലാ ബോഡി ബില്‍ഡിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 29-ാമത് ജില്ലാ സബ്ജൂനിയര്, ജൂനിയര്‍, സീനിയര്‍, മാസ്റ്റേഴ്സ് ഫിസിക്കലി ചാലഞ്ചഡ് ശരീര സൗന്ദര്യ മത്സരവും ഓപ്പണ്‍ മിസ്റ്റര്‍ കേരള പ്രൈസ് മണി ചാമ്പ്യന്‍ഷിപ്പും ജനുവരി എട്ടിന് നടക്കും. നുള്ളിപ്പാടിയില്‍ നടക്കുന്ന മത്സര പരിപാടി എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്യും. കാസര്‍കോട് ജില്ലാ കലക്ടര്‍ ജീവന്‍ബാബു മുഖ്യാതിഥിയായിരിക്കും.
ജില്ലാ ബോഡി ബില്‍ഡിംഗ് അസോസിയേഷന് സെക്രട്ടറി എം ഉദയകുമാര്‍ സ്വാഗതം പറയും. ജില്ലാ ബോഡി ബില്‍ഡിംഗ് അസോസിയേഷന് പ്രസിഡണ്ട് പള്ളം നാരായാണന് അധ്യക്ഷത വഹിക്കും. മിസ്റ്റര്‍ കാസര്‍കോടിന് 15,000, ജൂനിയര്‍ മിസ്റ്റര്‍ കാസര്‍കോടിന് 10,000, സബ്ജൂനിയര് മിസ്റ്റര്‍ കാസര്‍കോടിന് 7,500 ക്യാഷ് പ്രൈസ് സമ്മാനിക്കും.
ഓപ്പണ്‍ മിസ്റ്റര്‍ കേരളയില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 25,000 ക്യാഷ് പ്രൈസും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 15,000 മൂന്നാം സ്ഥാനം- 10,000, നാലാം സ്ഥാനം- 8,000, അഞ്ചാം സ്ഥാനം- 7,000 ക്യാഷ് പ്രൈസ് സമ്മാനിക്കും. ആറു മുതല്‍ 10 വരെ സ്ഥാനം നേടുന്നവര്‍ക്ക് 5,000, 11 മുതല്‍ 15 വരെ സ്ഥാനം നേടുന്നവര്‍ക്ക് 4,000, 16 മുതല്‍ 20 വരെ സ്ഥാനം നേടുന്നവര്‍ക്ക് 3,000 രൂപ ക്യാഷ് പ്രൈസും നല്‍കും.

Keywords: kasaragod, Championship, Nullippady, inauguration, N.A.Nellikunnu, District Collector, Body Building Association, Junior, Senior.