city-gold-ad-for-blogger
Aster MIMS 10/10/2023

പിഞ്ചുമക്കളെ കിണറ്റിലെറിഞ്ഞ് കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച മാതാവിന് ജാമ്യം അനുവദിച്ചു

മടിക്കൈ: (www.kasargodvartha.com 21/01/2017) പിഞ്ചുമക്കളെ കിണറ്റിലെറിഞ്ഞ് കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച മാതാവിന് കോടതി ജാമ്യം അനുവദിച്ചു. മടിക്കൈ കണിച്ചിറയിലെ പോസ്റ്റുമാന്‍ സുധാകരന്റെ ഭാര്യ ഗീത (38)ക്കാണ് ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് ഉണ്ടെങ്കില്‍ കോടതിയില്‍ ഹാജരാക്കാനും രാജ്യം വിടരുതെന്നുമുള്ള ഉപാധികളോടെയാണ് കേസില്‍ റിമാന്‍ഡിലായിരുന്ന ഗീതക്ക് ജാമ്യം അനുവദിച്ചത്.

2016 ഡിസംബര്‍ 12 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ 7.30 മണിയോടെ ഗീത മക്കളായ ഹരിനന്ദ (ആറ്) യെയും ലക്ഷ്മി നന്ദ (രണ്ട്) യെയും കിണറ്റില്‍ എറിഞ്ഞ ശേഷം കിണറ്റില്‍ ചാടുകയായിരുന്നു. ബഹളം കേട്ടെത്തിയവര്‍ ഉടന്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയും ഫയര്‍ഫോഴ്‌സെത്തി മൂവരെയും പുറത്തെടുത്തെങ്കിലും കുട്ടികള്‍ മരണപ്പെടുകയായിരുന്നു.

സംഭവത്തില്‍ ഡിസംബര്‍ 20 നാണ് കേസ് അന്വേഷിക്കുന്ന ഹൊസ്ദുര്‍ഗ് സി ഐ സി കെ സുനില്‍കുമാര്‍ ഗീതയ്‌ക്കെതിരെ നരഹത്യാ കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ഗീതയെ ആശുപത്രിയില്‍ കാണിക്കാനിരുന്ന ദിവസമാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

പിഞ്ചുമക്കളെ കിണറ്റിലെറിഞ്ഞ് കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച മാതാവിന് ജാമ്യം അനുവദിച്ചു

Keywords:  Kasaragod, Kerala, Police, arrest, case, Murder, court, Bail for murder case accused.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL