മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു
Jan 20, 2017, 13:32 IST
കാസര്‍കോട്: (www.kasargodvartha.com 20.01.2017) കാസര്‍കോട് ജനറല്‍ ആശുപത്രി കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റിലായ ഒമ്പത് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു. യുവമോര്‍ച്ച സംസ്ഥാന മീഡിയ സെല്‍ കണ്‍വീനര്‍ വിജയകുമാര്‍ റൈ (36), ജില്ല ജനറല്‍ സെക്രട്ടറി കെ രാജേഷ് കൈന്താര്‍ (24), കീഴൂരിലെ അനില്‍കുമാര്‍ (27), ആര് രോഹിത് (22), കെ വി മഹേഷ് (26), ചന്ദ്രകാന്ത ഷെട്ടി (33), സന്ദീപ് കുമാര്‍ ഷെട്ടി (29), നിതിന്‍കുമാര്‍ (25), രഞ്ജിത്ത് കുമാര്‍ (26) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റുചെയ്തത്.
എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നബാഡ് സഹായത്തോടെ നിര്‍മ്മിക്കുന്ന ജനറല്‍ ആശുപത്രി കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കുന്നതിനിടെയാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. തലശ്ശേരിയില്‍ ബി ജെ പി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ പരിപാടികള്‍ ബഹിഷ്കരിക്കാന്‍ ബി ജെ പി നേതൃത്വം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ചത്.
ജ്യാമ്യം അനുവദിക്കപ്പെട്ട യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് ബിജെപി ജില്ല കമ്മറ്റി സ്വീകരണം നല്കി. പിണറായി വിജയന് സര്‍ക്കാറിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ബിജെപിയുടെ ധീരമായ ചെറുത്തു നില്‍പ്പിന്റെ പ്രതീകമായിരുന്നു ജനറല്‍ ഹോസ്പിറ്റലില്‍ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പരിപാടിയിലെ ഹാളില്‍ കയറി പ്രതിഷേധിക്കാനും മുദ്രാവാക്യം വിളിക്കാനും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് സാധിച്ചതെന്ന് ജില്ല പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് പറഞ്ഞു. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണ ജാനാധിപത്യ സംവിധാനത്തില്‍ പ്രതികരിച്ചവര്‍ക്കും പ്രതിഷേധിച്ചവര്‍ക്കും ജാമ്യം ലഭിക്കാറുണ്ട്. എന്നാല്‍ പാര്‍ട്ടി നിലപാടും പ്രതിഷേധവും അറിയിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം പോലീസ് കള്ളക്കേസ്സുണ്ടാക്കി ജ്യാമ്യമില്ലാത്ത വകുപ്പുകള്‍ ചേര്‍ത്തിരിക്കുകയാണ്. പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍ പാടെ അവഗണിച്ച് കോടതി ജാമ്യം പോലീസിനേറ്റ തിരിച്ചടിയാണെന്ന് ശ്രീകാന്ത് പറഞ്ഞു.
ജില്ല ജനറല്‍ സെക്രട്ടറി എ വേലായുധന്, ജില്ല വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്, സംസ്ഥാന സമിതി അംഗം രവീശ തന്ത്രി കുണ്ടാര്‍, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ പി ഹരീഷ്, യുവമോര്‍ച്ച ജില്ല പ്രസിഡന്റ് പി ആര് സുനില്‍, ബിജെപി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് സുധാമ ഗോസാഡ, ജനറല്‍ സെക്രട്ടറി ഹരീഷ് നാരംപാടി, എസ്എടി മോര്‍ച്ച ജില്ല പ്രസിഡന്റ് എ കെ കയ്യാര്‍, സമ്പത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kerala, kasaragod, Pinarayi-Vijayan, Protest, Police, case, court, BJP, CPM, LDF, Endosulfan, Bail for BJP volunteers