Join Whatsapp Group. Join now!
Aster MIMS 10/10/2023

ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് തിരിച്ച യുവാവ് വീട്ടിലെത്തിയില്ല; പരാതിയുമായി പിതാവ് പോലീസില്‍

ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് തിരിച്ച യുവാവ് വീട്ടിലെത്തിയില്ലെന്ന പരാതിയുമായി പിതാവ് പോലീസ് സ്‌റ്റേഷനിലെത്തി. കാഞ്ഞങ്ങാട് ബാവ നഗറിലെKasaragod, Kerala, complaint, Police, Investigation, Youth, Missing, father, Youth goes missing: complaint lodged.
കാഞ്ഞങ്ങാട്: (www.kasargodvartha.com 08/12/2016) ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് തിരിച്ച യുവാവ് വീട്ടിലെത്തിയില്ലെന്ന പരാതിയുമായി പിതാവ് പോലീസ് സ്‌റ്റേഷനിലെത്തി. കാഞ്ഞങ്ങാട് ബാവ നഗറിലെ അഹ് മദിന്റെ മകന്‍ അമീറി (30) നെയാണ് കാണാതായത്. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന അമീര്‍ ഒക്ടോബര്‍ 18ന് നാട്ടിലേക്ക് തിരിച്ചിരുന്നതായാണ് വിവരം. മംഗളൂരുവില്‍ വിമാനമിറങ്ങുകയും ചെയ്തിരുന്നു. പിന്നീട് വീട്ടിലെത്തിയില്ലെന്നാണ് പിതാവിന്റെ പരാതി.

അബൂദാബിയിലെ ഒരു സ്വകാര്യ കമ്പനിയിലായിരുന്നു അമീര്‍ ജോലി ചെയ്തുവന്നിരുന്നത്. ഏറെ നാളായി വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ഗള്‍ഫിലുള്ളവരെ ബന്ധപ്പെട്ടപ്പോഴാണ് അമീര്‍ നാട്ടിലേക്ക് തിരിച്ചിരുന്നതായി വിവരം നല്‍കിയത്. അതേസമയം അമീറിനെ സൗദി അറേബ്യയിലെ അതിര്‍ത്തി പ്രദേശത്തേക്ക് സ്ഥലം മാറ്റുകയും എന്നാല്‍ അങ്ങോട്ട് പോകാന്‍ അമീറിന് താത്പര്യമുണ്ടായിരുന്നില്ലെന്നും പിതാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kasaragod, Kerala, complaint, Police, Investigation, Youth, Missing, father, Youth goes missing: complaint lodged.

Keywords: Kasaragod, Kerala, complaint, Police, Investigation, Youth, Missing, father, Youth goes missing: complaint lodged.