കാസര്‍കോട്ടെ അക്രമക്കേസുകളിലെ പിടികിട്ടാപ്പുള്ളിയായ യുവാവ് മംഗളൂരുവില്‍ പിടിയില്‍
Dec 8, 2016, 13:02 IST
കാസര്‍കോട്: (www.kasargodvartha.com 8.12.2016) കാസര്‍കോട്ടെ അക്രമക്കേസുകളില്‍ പിടികിട്ടാപ്പുള്ളിയായ യുവാവിനെ മംഗളൂരു വിമാനത്താവളത്തില്‍ പോലീസ് പിടികൂടി. മൊഗ്രാല്‍ പുത്തൂര്‍ കമ്പാറിലെ അബ്ദുല്‍ മനാഫിനെ(33)യാണ് കാസര്‍കോട് ടൗണ്‍ സി ഐ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. അബ്ദുല്‍ മനാഫ് ഗള്‍ഫില്‍ നിന്നും പുറപ്പെട്ടതായുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം വിമാനത്താവളത്തില്‍ കാത്തുനില്ക്കുകയായിരുന്നു.
മനാഫ് വിമാനത്തില്‍ നിന്നും ഇറങ്ങിയ ഉടന്‍ തന്നെ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ കാസര്‍കോട്ടേക്ക് കൊണ്ടുവരികയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. മനാഫിനെ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. 2008ല്‍ കമ്പാറിലെ മുഹമ്മദ് റിയാസിനെ വടിവാള്‍ കൊണ്ട് വെച്ചിക്കൊലപ്പെടുത്താന് ശ്രമിച്ച കേസിലും 2007ല്‍ വിദ്യാനഗറില്‍ ഓട്ടോതടഞ്ഞ് രാജേഷ്, ദിനേശ്, ദീപക് എന്നിവരെ ആക്രമിച്ച കേസിലും പ്രതിയാണ് മനാഫ്.
ഈ കേസുകളില്‍ പോലീസിന് പിടികൊടുക്കാതെ ഒളിവില്‍ കഴിയുകയായിരുന്ന മനാഫ് പിന്നീട് ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് മനാഫിനെ പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയാണുണ്ടായത്.
Keywords: Kasaragod, Attack, Youth, Airport, Mogral Puthur, Police, Arrest, Court, Abdul Manaf, Kambar, Case, Warrant accused arrested