കല്ലങ്കൈ അംഗന്‍വാടി ശോചനീയാവസ്ഥ പരിഹരിക്കണം: എസ് ഡി പി ഐ
Dec 8, 2016, 11:37 IST
മൊഗ്രാല്‍പുത്തൂര്‍: (www.kasargodvartha.com 08/12/2016) 30 വര്‍ഷത്തോളമായി വൈദ്യുതി സൗകര്യം ലഭിക്കാത്ത കല്ലങ്കൈ അംഗനവാടിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് എസ് ഡി പി ഐ ആവശ്യപ്പെട്ടു. ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന് 30 വര്‍ഷത്തോളമായി അടിസ്ഥാന സൗകര്യമായ വൈദ്യുതിയും കുടിവെള്ളവും ഇല്ലാത്തത് വളരെ ഏറെ ഖേദകരമാണെന്നും ഭരണവര്‍ഗത്തിന്റെ അനാസ്ഥയാണ് ഇതിന് കാരണമെന്നും എസ്.ഡി.പി.ഐ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സവാദ് കല്ലങ്കൈ കുറ്റപ്പെടുത്തി.
പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന്റെ വാര്‍ഡും, പഞ്ചായത്ത് കാര്യാലയവും നിലകൊള്ളുന്ന സ്ഥലത്ത് തന്നെ സര്‍ക്കാര്‍ സ്ഥാപനത്തിന് ഇത്തരം അവഗണനയാണ് ഉള്ളതെങ്കില്‍ ഇവിടത്തെ ജനങ്ങളുടെ അവസ്ഥ എന്താകുമെന്നും ഭാരവാഹികള്‍ അശങ്ക പ്രകടിപ്പിച്ചു. എത്രയും പെട്ടെന്ന് തന്നെ പഞ്ചായത്ത് ഭരണസമിതി ഇതിന് പരിഹാരം കണ്ടില്ലെങ്കില്‍ പഞ്ചായത്ത് കാര്യാലയത്തിലേക്ക് ജനങ്ങളെ അണിനിരത്തി ശക്തമായ സമരമുറകള്‍ സങ്കടിപ്പിക്കുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്കി.
എസ്.ഡി.പി.ഐ പഞ്ചായത്ത് സെക്രട്ടറി ഫൈറൂസ്, കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് അബ്ദുല്ല എരിയാല്‍, ബ്രാഞ്ച് പ്രസിഡണ്ട് മൊയ്തീന് കുഞ്ഞി, സെക്രട്ടറി അബ്ദുര്‍ റഹീം, ഖലീല്‍ തുടങ്ങിയവര്‍ അംഗന്‍വാടി സന്ദര്‍ശിച്ചു.

Keywords: Kasaragod, Kerala, Mogral puthur, Office- Bearers, SDPI, SDPI members visits Kallangai Anganvadi.