ദേലംപാടി സ്കൂളില്‍ അറബിക്കിന് അധ്യാപകന് ഇല്ല; പരീക്ഷ എഴുതില്ലെന്ന് വിദ്യാര്‍ഥികള്‍
Dec 9, 2016, 10:07 IST
ദേലംപാടി: (www.kasargodvartha.com 09/12/2016) അര്‍ധവാര്‍ഷിക പരീക്ഷ പടിവാതില്ക്കല് എത്തിനില്‍ക്കേ ഇതുവരെ അധ്യാപകന് എത്താത്തതില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രതിഷേധം. ദേലംപാടി ജി വി എച്ച് എസ് എസിലെ വിദ്യാര്‍ഥികള്‍ക്കാണ് ഈ ദുര്‍ഗതി. സ്കൂള്‍ തുടങ്ങി അഞ്ചുമാസം കഴിഞ്ഞിട്ടും അറബിക് വിഷയം പഠിപ്പിക്കാന്‍ ഇതുവരെ അധ്യാപകന് എത്തിയിട്ടില്ല.
എല്‍ പി വിഭാഗത്തില്‍ ഒരു അധ്യാപകന് ഉണ്ടായിരുന്നുവെങ്കിലും കഴിഞ്ഞമാസം മാറ്റം വാങ്ങിപ്പോയതോടെ അതുമില്ലാതായി. താമസസൗകര്യങ്ങളുടെ അപര്യാപ്തതയും എത്തിപ്പെടാനുള്ള പ്രയാസവും കാരണമാണ് അധ്യാപകര്‍ ദേലംപാടി സ്കൂളിനെ കൈവിടുന്നത്. അധ്യാപകനെ ആവശ്യപ്പെട്ട് പി ടി എയും നാട്ടുകാരും മുട്ടാത്ത വാതിലുകളില്ല.
എങ്കിലും ഇക്കഴിഞ്ഞ സബ്ജില്ലാ കലോത്സവത്തില്‍ അറബി കലോത്സവത്തില്‍ മികച്ച വിജയം കൈവരിക്കാന്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കായിട്ടുണ്ട്. ആരുടേയും സഹായമില്ലാതെ കുട്ടികളുടെ മാത്രം പരിശ്രമം കൊണ്ട് എച്ച് എസ് വിഭാഗത്തില്‍ ഈ സ്കൂള്‍ മൂന്നാം സ്ഥാനം നേടിയിരുന്നു.
ഇങ്ങനെ തുടര്‍ന്നാല്‍ വരുന്ന അര്‍ധവാര്‍ഷിക പരീക്ഷ എഴുതാതെ പ്രതിഷേധിക്കുമെന്ന് വിദ്യാര്‍ഥികള്‍ മുന്നറിയിപ്പ് നല്കി. പുസ്തകം പോലും കാണാതെ എന്ത് പരീക്ഷ എഴുതാനാണെന്നാണ് വിദ്യാര്‍ഥികള്‍ ചോദിക്കുന്നത്.
Keywords: School, Arabic, Teacher, Students, Examination, Kasaragod, Kerala, Delampady School