Join Whatsapp Group. Join now!
Aster MIMS 10/10/2023

നബിദിനം: ജില്ലാ കലക്ടറും ജില്ലാ പോലീസ് ചീഫും നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു, ജമാഅത്ത് കമ്മിറ്റികളുടെ പിന്തുണ

നബിദിനം സമാധാനപരമായി ആഘോഷിക്കണമെന്ന് കളക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷി സമാധാന യോഗം ആഹ്വാനം ചെയ്തു. ജില്ലാ കളക്ടര്‍ കെ. ജീവന്‍Kasaragod, Kerala, Police, Jamaath-committe, District Collector, Meelad fest: police join hands with jamaath committees.
കാസര്‍കോട്: (www.kasargodvartha.com 09/12/2016) നബിദിനം സമാധാനപരമായി ആഘോഷിക്കണമെന്ന് കളക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷി സമാധാന യോഗം ആഹ്വാനം ചെയ്തു. ജില്ലാ കളക്ടര്‍ കെ. ജീവന്‍ ബാബുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളിലാണ് വിവിധ മതസംഘടന പ്രതിനിധികളുടേയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ സമാധാന കമ്മിറ്റി യോഗം ചേര്‍ന്നത്. www.kasargodvartha.com

ആരാധാനാലയത്തിന് നൂറ് മീറ്റര്‍ പരിധിയില്‍ മാത്രമായിരിക്കണം കൊടിതോരണങ്ങള്‍. രാത്രി 10ന് ശേഷം മൈക്ക് ഉപയോഗിച്ച് കൊണ്ടുള്ള പരിപാടികള്‍ സംഘടിപ്പിക്കരുത്. നബിദിനഘോഷ യാത്രയില്‍ പട്ടാള വേഷം അണിയാന്‍ പാടുള്ളതല്ല. ഗതാഗതകുരുക്ക് ഉണ്ടാവുന്ന വിധത്തില്‍ റാലികളോ മറ്റു പരിപാടികളോ സംഘടിപ്പിക്കരുത്. www.kasargodvartha.com സാഹോദര്യവും സഹവര്‍ത്തിത്വവും പുലര്‍ത്തുന്ന വിധത്തിലായിരിക്കണം നബിദിന ആഘോഷങ്ങള്‍ സംഘടിപ്പിക്കേണ്ടതെന്ന് ജില്ലാ പൊലീസ് മേധാവി തോംസണ്‍ ജോസ് അറിയിച്ചു. www.kasargodvartha.com

സമാധാന ശ്രമത്തോടുള്ള ആഘോഷം സംഘടിപ്പിക്കാന്‍ എല്ലാ ജമാഅത്ത് കമ്മിറ്റികളുടെയും പിന്തുണയുണ്ടാവുമെന്ന് ജമാഅത്ത് ഭാരവാഹികള്‍ അറിയിച്ചു. www.kasargodvartha.com
Kasaragod, Kerala, Police, Jamaath-committe, District Collector, Meelad fest: police join hands with jamaath committees.

Keywords: Kasaragod, Kerala, Police, Jamaath-committe, District Collector, Meelad fest: police join hands with jamaath committees.