city-gold-ad-for-blogger
Aster MIMS 10/10/2023

കാഞ്ഞങ്ങാട് സ്വദേശി തിരുവനന്തപുരത്ത് ട്രെയിനില്‍ മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 06.12.2016) കാസര്‍കോട് സ്വദേശിയായ യുവാവിനെ തിരുവന്തപുരത്ത് ട്രെയിനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് അരയി കാര്‍ത്തികയിലെ പുതിയപുരയില്‍ കൃഷ്ണന്‍-ജാനകി ദമ്പതികളുടെ മകന്‍ അനിലിനെ(35)യാണ് തിങ്കളാഴ്ച രാത്രി തിരുവനന്തപുരത്ത് തമ്പാനൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കാഞ്ഞങ്ങാട് സ്വദേശി തിരുവനന്തപുരത്ത് ട്രെയിനില്‍ മരിച്ച നിലയില്‍

ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ അനിലിനെ കാണാതായിരുന്നു. തുടര്‍ന്ന് സഹോദരന്‍ സുനില്‍ നല്‍കിയ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് യുവാവിന്റെ മരണവിവരമറിഞ്ഞത്. കാഞ്ഞങ്ങാട്ടെ ടൈലറിംഗ് ഷോപ്പില്‍ അനില്‍ വര്‍ഷങ്ങളായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ലയന. നാല് വയസുള്ള മകനുണ്ട്. സുനിലിന് പുറമെ സുനിത എന്ന സഹോദരിയുമുണ്ട്.

Keywords:  kanhangad native dies in train at trivandrum, kasaragod, Kerala, Kanhangad, Train, Natives, Death, 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL