city-gold-ad-for-blogger
Aster MIMS 10/10/2023

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഡിസിസി പ്രസിഡണ്ട്; സ്ഥാനലബ്ധി സന്തോഷമെന്ന് ഹക്കീം കുന്നില്‍

കാസര്‍കോട്: (www.kasargodvartha.com 08/12/2016) കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ഡിസിസി പ്രസിഡണ്ടായാണ് ഹക്കീം കുന്നില്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 38-ാം വയസിലാണ് ഹക്കീം കുന്നിലിനെ പാര്‍ട്ടിയുടെ ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പദവി തേടിയെത്തിയിരിക്കുന്നത്. സ്ഥാനലബ്ധി അപ്രതീക്ഷിതമാണെന്നും ഇതില്‍ സന്തോഷമുണ്ടെന്നും ഹക്കീം കുന്നില്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ഭാരിച്ച ഉത്തരവാദിത്വമുള്ള പദവിയാണെന്ന് തികഞ്ഞ ബോധമുണ്ടെന്നും എല്ലാ വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ഒറ്റക്കെട്ടായി ഒരേ മനസോടെ മുന്നോട്ട് കൊണ്ടുപോകാന്‍ പരിശ്രമിക്കുമെന്നും ഹക്കീം പറഞ്ഞു. എ.ഐ.സി.സി ഓഫീസില്‍ നിന്നും വ്യാഴാഴ്ച വൈകിട്ടാണ് ഡിസിസി പ്രസിഡണ്ടായി നിയമിച്ച കാര്യം അറിയിച്ചത്. തികച്ചും അപ്രതീക്ഷിതമായിരുന്നു ഈ സ്ഥാനലബ്ധി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കളുടെ പരിശ്രമവും തന്റെ സ്ഥാനത്തിനു പിന്നിലുണ്ടെന്നാണ് കരുതുന്നത്. കെപിസിസി നേതൃത്വത്തോടും തന്റെ സ്ഥാനത്തിന് കടപ്പെട്ടിരിക്കുന്നു.

പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് നയിക്കുക എന്നത് വലിയ ഉത്തരവാദിത്വമാണ്. അതുകൊണ്ടുതന്നെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് എല്ലാ കഴിവും വിനിയോഗിക്കുമെന്നും ഹക്കീം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഡിസിസി വൈസ് പ്രസിഡണ്ടാണ് ഹക്കീം കുന്നില്‍. കെ എസ് യുവിലൂടെയാണ് സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് യൂത്ത് കോണ്‍ഗ്രസില്‍ സജീവമാവുകയും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

രാഹുല്‍ ഗാന്ധി യൂത്ത് കോണ്‍ഗ്രസിന്റെ ചുമതലയേറ്റ ശേഷം പ്രത്യേക തിരഞ്ഞെടുപ്പിലൂടെയാണ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ടായി ഹക്കീം കുന്നില്‍ നിയമിതനായത്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ടെന്ന നിലയില്‍ നടത്തിയ നിരവധി സമരങ്ങളും ഹക്കീം കുന്നിലിന്റെ രാഷ്ട്രീയ ഭാവിക്ക് ചൂണ്ടുവലയായി തീര്‍ന്നിരുന്നു.

പള്ളിക്കര ഗ്രാമ പഞ്ചായത്ത് തെക്കേക്കുന്ന് സ്വദേശിയാണ്. ഡിഗ്രി വിദ്യാഭ്യാസം നെഹ്‌റു കോളജില്‍. ഇപ്പോള്‍ സുള്ള്യ കെ.വി.ജി. കോളജ് എല്‍.എല്‍.ബി. വിദ്യാര്‍ത്ഥിയാണ്. പിതാവ്: പരേതനായ കെ.എസ് അബ്ദുല്ല ഹാജി. മാതാവ്: കെ.എ. മൈമൂന. ഭാര്യ: ഹാഷിറ. മക്കള്‍: ഫസാന്‍ കുന്നില്‍ അബ്ദുല്ല, ഫഹീം കുന്നില്‍ അബ്ദുല്ല (വിദ്യാര്‍ത്ഥികള്‍).

Related News:
ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് ഹക്കീം കുന്നിലിനെ ഡിസിസി പ്രസിഡണ്ടായി നിയമിച്ചു


സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഡിസിസി പ്രസിഡണ്ട്; സ്ഥാനലബ്ധി സന്തോഷമെന്ന് ഹക്കീം കുന്നില്‍

Keywords:  Kasaragod, Kerala, Hakeem Kunnil, DCC, president, Congress, youth-congress, Hakeem Kunnil about DCC president ship.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL