city-gold-ad-for-blogger
Aster MIMS 10/10/2023

മരമില്ലിന് തീപിടിച്ച് കോടികളുടെ നഷ്ടം, തീ അണക്കാന്‍ 5 യൂണിറ്റ് ഫയര്‍ഫോഴ്‌സ്

കാസര്‍കോട്: (www.kasargodvartha.com 04/12/2016) വിദ്യാനഗര്‍ ചെട്ടുംകുഴിയില്‍ മരമില്ലിന് ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ തീപിടിച്ചു. അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി തീ അണക്കാന്‍ ശ്രമിച്ചെങ്കിലും പുലര്‍ച്ചെ ആറു മണിവരെ തീ നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ല. സലീം എന്നയാളുടെ ഉടമസ്ഥതയിലുള്ള അജ്മീരിയ മരമില്ലിനാണ് തീപിടുത്തമുണ്ടായത്. കോടികളുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ എത്തിയ പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചു കൊണ്ടിരിക്കുന്നത്. കാസര്‍കോട് നിന്നും മൂന്നും, കാഞ്ഞങ്ങാട്, ഉപ്പള സ്‌റ്റേഷനുകളില്‍ ഓരോന്ന് വീതം യൂണിറ്റും ചേര്‍ന്നാണ് തീ അണക്കാനുള്ള ശ്രമം നടത്തിവരുന്നത്.

രാത്രി ഒരു മണിയോടെ നാട്ടുകാരാണ് മില്ലിനകത്ത് നിന്നും തീയും പുകയും ഉയരുന്നത് കണ്ടത്.

മരമില്ലിന് തീപിടിച്ച് കോടികളുടെ നഷ്ടം, തീ അണക്കാന്‍ 5 യൂണിറ്റ് ഫയര്‍ഫോഴ്‌സ്

മരമില്ലിന് തീപിടിച്ച് കോടികളുടെ നഷ്ടം, തീ അണക്കാന്‍ 5 യൂണിറ്റ് ഫയര്‍ഫോഴ്‌സ്

മരമില്ലിന് തീപിടിച്ച് കോടികളുടെ നഷ്ടം, തീ അണക്കാന്‍ 5 യൂണിറ്റ് ഫയര്‍ഫോഴ്‌സ്

മരമില്ലിന് തീപിടിച്ച് കോടികളുടെ നഷ്ടം, തീ അണക്കാന്‍ 5 യൂണിറ്റ് ഫയര്‍ഫോഴ്‌സ്

മരമില്ലിന് തീപിടിച്ച് കോടികളുടെ നഷ്ടം, തീ അണക്കാന്‍ 5 യൂണിറ്റ് ഫയര്‍ഫോഴ്‌സ്

മരമില്ലിന് തീപിടിച്ച് കോടികളുടെ നഷ്ടം, തീ അണക്കാന്‍ 5 യൂണിറ്റ് ഫയര്‍ഫോഴ്‌സ്


Keywords : Kasaragod, Fire, Fire force, Kerala, Investigation, Fire in timber mill. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL