city-gold-ad-for-blogger
Aster MIMS 10/10/2023

ആഇശാബീവിയുടെ മരണം: മകന്‍ മുസ്തഫ ഉമ്മയെ ഭിക്ഷാടനത്തിന് പ്രേരിപ്പിച്ചു, പണം കാമുകിമാരുമായി വീതിച്ചെടുത്തു; മകന്റെ വഴിവിട്ട പോക്കിനെ എതിര്‍ത്തപ്പോള്‍ പട്ടിണിക്കിട്ട് കാട്ടില്‍ ഉപേക്ഷിച്ചു

മഞ്ചേശ്വരം: (www.kasargodvartha.com 08/12/2016) മഞ്ചേശ്വരം മീഞ്ച ചിഗറുപദവിലെ ആഇശാബീവി (65)യുടെ മരണം കൊലപാതകമാണെന്ന ആക്ഷേപം ഉയര്‍ന്നതോടെ ഞെട്ടിക്കുന്ന കൂടുതല്‍ വിവരമങ്ങള്‍ പുറത്തുവന്നു. സ്വന്തം വൃദ്ധമാതാവിനെ മകന്‍ മുസ്തഫ ഭിക്ഷാടനത്തിന് പ്രേരിപ്പിക്കുകയും ഭിക്ഷാടനം ചെയ്തുകിട്ടുന്ന പണം കാമുകിമാരുമായി വീതിച്ചെടുത്ത് ധൂര്‍ത്തടിക്കുകയും ചെയ്തുവെന്നാണ് നാട്ടുകാരും പരാതിക്കാരനായ പൊതുപ്രവര്‍ത്തകന്‍ കെ.എഫ് ഇഖിബാലും പറയുന്നത്.

മകന്റെ വഴിവിട്ട പോക്കിനെ എതിര്‍ത്തപ്പോള്‍ മര്‍ദിക്കുകയും പട്ടിണിക്കിട്ട് കാട്ടില്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. മരണത്തിന് മൂന്നു ദിവസം മുമ്പ് കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ആഇശാബീവിയെ നാട്ടുകാര്‍ ഇടപെട്ട് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ഡിസംബര്‍ നാലിന് മകന്‍ മുസ്തഫ ആശുപത്രിയിലെത്തുകയും വിദഗ്ദ്ധ ചികിത്സക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നുവെന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് വാങ്ങി കൂട്ടിക്കൊണ്ടുപോവുകയുമായിരുന്നു.

ഡസംബര്‍ അഞ്ചിനാണ് രാവിലെയാണ് ആഇശാബീവിയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതായി മുസ്തഫ നാട്ടുകാരെയും പള്ളിക്കമ്മിറ്റിക്കാരെയും അറിയിച്ചത്. ഇതിനിടയില്‍ മൃതദേഹം കുളിപ്പിക്കുന്നതിനിടെ ദേഹമാസകലം പരിക്ക് ശ്രദ്ധയില്‍പെട്ട സ്ത്രീകള്‍ നാട്ടുകാര്‍ക്ക് വിവരം നല്‍കിയതോടെ മരണത്തില്‍ സംശയമുയരുകയായിരുന്നു. ഇതോടെ നാട്ടുകാരില്‍ ചിലര്‍ കൈയ്യേറ്റം ചെയ്യുകയും ചെയ്തു. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ മരണത്തില്‍ ആരും പരാതി നല്‍കാന്‍ മുന്നോട്ട് വന്നില്ല. പോലീസ് തിരിച്ചുപോയ ശേഷം മൃതദേഹം ചിഗറുപദവ് മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കുകയുമായിരുന്നു.

ഇതിനു ശേഷമാണ് വീണ്ടും ആഇശയുടെ മരണത്തില്‍ നാട്ടുകാര്‍ക്കിടയില്‍ ആക്ഷേപം ശക്തമായത്. ഇതോടെ പൊതു പ്രവര്‍ത്തകന്‍ കെ.എഫ് ഇഖ്ബാല്‍ ജില്ലാ പോലീസ് ചീഫിനും കുമ്പള സി.ഐക്കും പരാതി നല്‍കി. നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ മകന്‍ മുസ്തഫ ഭാര്യയെയും കൂടെത്താമസിക്കുന്ന യുവതികളെയും കൂട്ടി വീടുപൂട്ടി സ്ഥലം വിട്ടിരിക്കുകയാണ്. ആഇശയുടെ വസ്ത്രങ്ങളും മറ്റും കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ് കുമ്പള സി.ഐ വി.വി മനോജിനോട് നിര്‍ദേശിച്ചതോടെ സി.ഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related News:
ആഇശാബീവിയുടെ മരണം കൊലപാതകമോ? മരണത്തില്‍ സംശയം, പരാതിയില്‍ ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദേശ പ്രകാരം സി ഐ അന്വേഷണം തുടങ്ങി

മഞ്ചേശ്വരത്ത് വീട്ടമ്മയുടെ മരണത്തില്‍ സംശയമെന്ന് ആക്ഷേപം; മറവുചെയ്ത മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ഒരുവിഭാഗം ബന്ധുക്കളും നാട്ടുകാരും
ആഇശാബീവിയുടെ മരണം: മകന്‍ മുസ്തഫ ഉമ്മയെ ഭിക്ഷാടനത്തിന് പ്രേരിപ്പിച്ചു, പണം കാമുകിമാരുമായി വീതിച്ചെടുത്തു; മകന്റെ വഴിവിട്ട പോക്കിനെ എതിര്‍ത്തപ്പോള്‍ പട്ടിണിക്കിട്ട് കാട്ടില്‍ ഉപേക്ഷിച്ചു

Keywords:  Kasaragod, Kerala, Police, complaint, Investigation, Murder, Death, Assault, son, Ayisha Beevi's death: more details revealed.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL