അക്രമക്കേസുകളില്‍ പ്രതിയായി ഗള്‍ഫിലേക്ക് കടന്ന യുവാവ് നാട്ടിലെത്തിയപ്പോള്‍ പിടിയില്‍
Dec 8, 2016, 12:34 IST
കാസര്‍കോട്: (www.kasargodvartha.com 08/12/2016) അക്രമക്കേസുകളില്‍ പ്രതിയായി ഗള്‍ഫിലേക്ക് കടന്ന യുവാവ് നാട്ടിലെത്തിയപ്പോള്‍ പിടിയിലായി. കമ്പാറിലെ അബ്ദുല്‍ മനാഫിനെ (33)യാണ് കാസര്‍കോട് സി.ഐ.യുടെ വാറണ്ട് സ്ക്വാഡ് മംഗളൂരു വിമാനത്താവളത്തില്‍ വെച്ച് പിടികൂടിയത്.
2007 ല്‍ ബെദ്രടുക്ക സ്റ്റേഡിയത്തിന് സമീപം ഓട്ടോ തടഞ്ഞ് രാജേഷ്, വിനേഷ്, ദീപക് എന്നിവരെ അക്രമിച്ച കേസിലും 2008 ല്‍ മൊഗ്രാല്‍പുത്തൂര്‍ കമ്പാറില്‍ വെച്ച് മുഹമ്മദ് റിയാസ് എന്ന സാബിറിനെ മാരകായുധങ്ങളുമായി അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലും പ്രതിയാണ് മനാഫെന്ന് പോലീസ് പറഞ്ഞു. കേസില്‍ കോടതിയില്‍ ഹാജരാവാതെ ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു. മനാഫിനെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.

Keywords: Kasaragod, Kerala, Youth, Attack, Assault, Natives, Attack case accused arrested.