city-gold-ad-for-blogger
Aster MIMS 10/10/2023

റവന്യു ജില്ലാ കലാമേളയുടെ നടത്തിപ്പില്‍ നിന്നും കോണ്‍ഗ്രസ് അധ്യാപക സംഘടനയെ ഒഴിവാക്കിയത് മനപ്പൂര്‍വമെന്ന് കോണ്‍ഗ്രസ്

തൃക്കരിപ്പൂര്‍: (www.kasargodvartha.com 09.12.2016) റവന്യു ജില്ലാ സ്‌കൂള്‍ കലാമേളയുടെ സംഘാടക സമിതിയുടെ മുഖ്യ സബ് കമ്മിറ്റിയുടെ ഭാരവാഹിത്വത്തില്‍ നിന്നും കേരളത്തിലെ, പ്രത്യേകിച്ച് ജില്ലയിലെ ഏറ്റവും വലിയ അധ്യാപക സംഘടനയായ കെപിഎസ്ടിഎയെ ഒഴിവാക്കാന്‍ ഡിഡിഇ മനഃപൂര്‍വം നടപടി കൈക്കൊണ്ടതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തൃക്കരിപ്പൂര്‍ പ്രസ് ഫോറത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

പതിറ്റാണ്ടുകളായി നിലനിന്ന കീഴ് വഴക്കം ഇത്തവണ മാറ്റിമറിക്കാന്‍ ഗൂഢ നീക്കമാണ് നടന്നതെന്നും കഴിഞ്ഞ വര്‍ഷം പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സ്ഥാനം കൈകാര്യം ചെയ്ത സിപിഎം അധ്യാപക സംഘടനയായ കെഎസ്ടിഎ ക്ക് ഇത്തവണയും പ്രോഗ്രാം ഏല്‍പിച്ചു കൊടുക്കാന്‍ ഡിഡിഇ കാട്ടിയ താല്‍പര്യവും പിടിവാശിയും എല്ലാവര്‍ക്കും മനസിലായതായും തൃക്കരിപ്പൂര്‍ നേതാക്കള്‍ പറഞ്ഞു.

ജില്ലാ സ്‌കൂള്‍ കലോത്സവ സംഘാടക സമിതി രൂപീകരണ യോഗത്തില്‍ നടന്ന കാര്യങ്ങളും കോണ്‍ഗ്രസിന്റെ നിസഹകരണവും നേതാക്കളും ജനപ്രതിനിധികളും വിശദീകരിച്ചു. ഒരു വര്‍ഷം കലോത്സവത്തിന്റെ പ്രോഗ്രാം ഏറ്റെടുത്ത അധ്യാപക സംഘടന അടുത്ത തവണ മാറി നിന്ന് മറ്റു ഭാരവാഹിത്വം ഏറ്റെടുക്കുന്ന കീഴ് വഴക്കം ഡിഡിഇ യുടെ പിടിവാശിമൂലമാണ് നടക്കാതെ പോയത്.

റവന്യു ജില്ലാ കലാമേളയുടെ നടത്തിപ്പില്‍ നിന്നും കോണ്‍ഗ്രസ് അധ്യാപക സംഘടനയെ ഒഴിവാക്കിയത് മനപ്പൂര്‍വമെന്ന് കോണ്‍ഗ്രസ്


കലോത്സവത്തിന്റെ കൂട്ടായ പ്രവര്‍ത്തനമാണ് ഇതുവഴി ഇല്ലാതാക്കായിയത്. വിദ്യാര്‍ത്ഥികളുടെ കലാ മേളകള്‍ എല്ലാവരുടേതാണെന്ന ചിന്ത മാറ്റി ഇത്തവണ കലോത്സവ നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാര്‍ 25 ലക്ഷം രൂപ അനുവദിച്ചത് കാരണം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും അധ്യാപക സംഘടനകളും ഇല്ലെങ്കിലും പരിപാടി നടത്താന്‍ കഴിയുമെന്ന ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായ ഡിഡിഇക്ക് തോന്നിയെങ്കില്‍ ലജ്ജിച്ചു തലതാഴ്ത്തുകയല്ലാതെ എന്ത് പറയാന്‍. ഇത് വരെ റവന്യു ജില്ലാ സ്‌കൂള്‍ കലോല്‍സവ നടത്തിപ്പില്‍ കേട്ടുകേള്‍വി ഇല്ലാത്തതാണ് തൃക്കരിപ്പൂരിലെ സംഘാടക സമിതി രൂപീകരണത്തില്‍ നടന്നത്. ഇതൊക്കെയായിട്ടും കലോത്സവത്തിന് ചുക്കാന്‍ പിടിക്കുന്ന ഡിഡിഇയുടെ മുന്നില്‍ അധ്യാപക സംഘടനകള്‍ ചേര്‍ന്ന് സങ്കീര്‍ണത ഒഴിവാക്കി കുട്ടികളുടെ കലാമേള സുഗമമായി നടത്താന്‍ ചില ഫോര്‍മുലകള്‍ വച്ചു.

കോണ്‍ഗ്രസ് അനുകൂല സംഘടനയായ കെപിഎസ്ടിഎ യുടെ പ്രതിനിധിയെ കണ്‍വീനറും സിപിഎം അധ്യാപക സംഘടനായ കെഎസ്ടിഎ പ്രതിനിധിയെ ചെയര്‍മാനുമായി പ്രോഗ്രാം കമ്മിറ്റിക്ക് രൂപം നല്‍കാനായിരുന്നു അതിലൊന്ന്. ചെറുവത്തൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറെ പ്രോഗ്രാം കണ്‍വീനറും കെഎസ്ടിഎ പ്രതിനിധിയെ ചെയര്‍മാനും ആക്കിക്കൊണ്ട് കമ്മിറ്റി രൂപീകരിക്കുക, അതുമല്ലെങ്കില്‍ കലാമേള നടത്തുന്ന ആതിഥേയ സ്‌കൂളിലെ സീനിയര്‍ അസിസ്റ്റന്റിനെ കണ്‍വീനര്‍ ആക്കിക്കൊണ്ട് കമ്മിറ്റി രൂപീകരിക്കാം. അതും നിഷേധിച്ചു. അവസാനമായി കെപിഎസ്ടിഎ യുടെയും കെഎസ്ടിഎയുടെയും രണ്ടുവീതം പ്രതിനിധികളെയും കണ്‍വീനറാക്കിക്കൊണ്ട് കമ്മിറ്റിക്ക് രൂപം നല്‍കാന്‍ തായ്യാറാണെന്നും അറിയിച്ചു. ഇതൊന്നും ചെവി കൊള്ളാതെ ഡിഡിഇ ഏകപക്ഷീയമായി സബ് കമ്മിറ്റികളുടെ പ്രഖ്യാപനം നടത്തുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

ഇത് പാരമ്പര്യമുള്ള അധ്യാപക സംഘടനയെയും കീഴ് വഴക്കങ്ങളെയും അപമാനിക്കുന്നതിന് തുല്യമാണ്. കൂടാതെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ അധിഷേപിക്കുക കൂടി ചെയ്തപ്പോള്‍ കലാമേളയുടെ നടത്തിപ്പുമായി നിസഹകരിക്കാന്‍ കോണ്‍ഗ്രസും അധ്യാപക സംഘടനകളും ഒറ്റക്കെട്ടായി തീരുമാനം കൈക്കൊള്ളുകയായിരുന്നു. കുട്ടികളുടെ ഇത്രയും വലിയ കലാമേള സൗഹാര്‍ദ്ദാന്തരീക്ഷത്തില്‍ നടത്താന്‍ ശ്രമിക്കു
ന്നതിന് പകരം വെല്ലുവിളിയും വീരവാദവും മുഴക്കുന്നത് ആരുടെ താല്‍പര്യം സംരക്ഷിക്കാനാണെന്നു ജനങ്ങള്‍ക്ക് മനസിലാവുന്നില്ല.

ചെറുവത്തൂര്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്തു തൃക്കരിപ്പൂര്‍ എംഎല്‍എ സര്‍ക്കാരിന്റെ 25 ലക്ഷം രൂപയുടെ ധന സഹായം റവന്യു ജില്ലാ കലോത്സവത്തിന് ലഭിക്കുമെന്ന് പ്രഖ്യാപിച്ചത് കൊണ്ട് ജനാധിപത്യ പ്രസ്ഥാനങ്ങളെ ഒഴിവാക്കി കൊണ്ട് കലാമേളയുടെ നടത്തിപ്പ് മതിയെന്നാണെങ്കില്‍ അത് പരസ്യമായി ഡിഡിഇ പ്രഖ്യാപിക്കുകയാണ് ചെയ്യേണ്ടതെന്നും നേതാക്കള്‍ പറഞ്ഞു.

ജനപങ്കാളിത്തത്തില്‍ ഐക്യത്തോടെ നടത്തേണ്ട സ്‌കൂള്‍ കാലമേളയെ സങ്കുചിത താല്‍പര്യങ്ങള്‍ക്ക് വേണ്ടി മുന്നോട്ടു കൊണ്ടു പോകാനുള്ള ഡിഡിഇയുടെ തീരുമാനം ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥന് യോജിച്ചതല്ല. ഉപജില്ലാ കലോത്സവങ്ങള്‍ പകിട്ടോടെ നടത്തപ്പെട്ടപ്പോള്‍ 15 ലക്ഷത്തില്‍ താഴെ മാത്രമാണ് ചിലവ് വന്നത്. അതില്‍ പങ്കെടുത്ത കുട്ടികളില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ മാത്രമാണ് റവന്യു ജില്ലാ കലാമേളയ്ക്ക് പങ്കെടുക്കാനെത്തുക. അതായത് പകുതി പോലും വരില്ലെന്നര്‍ത്ഥം. ഇത് മുന്‍ കൂട്ടി കണ്ട് ഒരുമുഴം മുമ്പേ എറിഞ്ഞ ഡിഡിഇ അറിഞ്ഞിരിക്കേണ്ട ഒന്നുണ്ട്, ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് നല്ല വേരോട്ടമുള്ള തൃക്കരിപ്പൂരില്‍ ഏതെങ്കിലും വിഭാഗങ്ങളെ അകറ്റിനിര്‍ത്തി വലിയൊരു കലാമേള ശുഷ്‌കമാക്കാനുള്ള നീക്കം ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് ക്ഷണിച്ചു വരുത്തുമെന്ന മുന്നറിയിപ്പ് ജനാധിപത്യ പ്രസ്ഥാനമെന്ന നിലയില്‍ കോണ്‍ഗ്രസും ജനപ്രതിനിധികളും നല്‍കുകയാണെന്നും അവര്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ഡിസിസി വൈസ് പ്രസിഡന്റുമാരായ അഡ്വ. കെ കെ രാജേന്ദ്രന്‍, പി കെ ഫൈസല്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി കുഞ്ഞിക്കണ്ണന്‍, തൃക്കരിപ്പൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ വി മുകുന്ദന്‍, കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗം പി വി പത്മജ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി രവി, പടന്ന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ സുബൈദ, വലിയപറമ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം വി സരോജിനി, തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords:  kasaragod, Revenue-district, School-Kalolsavam, Trikaripur, Kerala, Congress, CPM, Programme Committee, Congress-teachers-union-ignored-purposefully

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL