Join Whatsapp Group. Join now!
Aster MIMS 10/10/2023

മതവിദ്വേഷ പ്രസംഗം: ശശികല ടീച്ചര്‍ക്കെതിരെ കേസെടുക്കാത്തതിലൂടെ സര്‍ക്കാരിന്റെ ഇരട്ട മുഖം പുറത്തായി: യൂത്ത് ലീഗ്

സ്‌നേഹത്തോടെയും സൗഹാര്‍ദത്തോടെയും കഴിയുന്ന വ്യത്യസ്ത മതവിശ്വാസികള്‍ക്കിടയില്‍ വിദ്വേഷവും, ശത്രുതയും വളര്‍ത്തുക എന്ന ലക്ഷ്യത്തോട് കൂടി പ്രസംഗം നടത്തുന്ന ഹിന്ദു ഐക്യവേദി Kasaragod, Kerala, Youth League, Case, Against, Sashikala Teacher, Govt, Speech, C Shukkoor, Ashraf Edneer, TD Kabeer.
കാസര്‍കോട്: (www.kasargodvartha.com 22/10/2016) സ്‌നേഹത്തോടെയും സൗഹാര്‍ദത്തോടെയും കഴിയുന്ന വ്യത്യസ്ത മതവിശ്വാസികള്‍ക്കിടയില്‍ വിദ്വേഷവും, ശത്രുതയും വളര്‍ത്തുക എന്ന ലക്ഷ്യത്തോട് കൂടി പ്രസംഗം നടത്തുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികല ടീച്ചര്‍ക്കെതിരെ തെളിവ് സഹിതം കാസര്‍കോട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി ഷുക്കൂര്‍ ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കിയിട്ട് ഒരാഴ്ചയായിട്ടും കേസെടുക്കാത്തതിലൂടെ ഇക്കാര്യത്തിലെ പിണറായി സര്‍ക്കാരിന്റെ ഇരട്ട മുഖം പുറത്തായിരിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീരും, ജനറല്‍ സെക്രട്ടറി ടി ഡി കബീറും പറഞ്ഞു.

കഴിഞ്ഞ മാസം നല്‍കിയ സമാനമായ പരാതിയില്‍ ആ ദിവസം തന്നെ കേസ് രജിസ്റ്റര്‍ ചെയ്ത സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കേസെടുക്കാതെ ഒളിച്ച് കളിക്കുകയാണ്. പോലീസിന് നേരിട്ട് കേസെടുക്കാന്‍ പറ്റുന്ന കുറ്റത്തിന് പരാതി എഴുതി നല്‍കിയിട്ട് എട്ട് ദിവസമായിട്ടും കേസെടുക്കാത്തത് ദുരുഹവും, മതേതര വിശ്വാസികള്‍ക്കിടയില്‍ ആശങ്കയുളവാക്കുന്നതുമാണ്. വിദ്വേഷ പ്രസംഗം നടത്തുന്ന ശശികല ടീച്ചറുടെ പ്രസംഗങ്ങളിലെ ഓരോ വരിയും വ്യത്യസ്ഥ മതവിശ്വാസികള്‍ക്കിടയില്‍ ഭിന്നിപ്പും, ശത്രുതയും പരസ്പര വിദ്വേഷവും ജനിപ്പിക്കുന്നതാണ്. ഇത്തരം വിശയങ്ങളില്‍ സ്വയം മതേതരവാദികളെന്ന് നടിക്കുന്ന ഡി.വൈ.എഫ്.ഐ അടക്കമുള്ള ഇടത് യുവജന സംഘടനകളുടെ മൗനം സംശയാസ്പദമാണ്.

വര്‍ഗ്ഗീയ ശക്തികളെ പ്രീണിപ്പിക്കുന്ന കേരള സര്‍ക്കാരിന്റെ സമീപനങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് ഇതര മതേതര വിശ്വാസികളോടൊപ്പം ചേര്‍ന്ന് നേതൃത്വം നല്‍കുവാന്‍ മുസ്ലിം യൂത്ത് ലീഗ് മുന്‍കൈ എടുക്കുമെന്നും നേതാക്കള്‍ പറഞ്ഞു.


Keywords: Kasaragod, Kerala, Youth League, Case, Against, Sashikala Teacher, Govt, Speech, C Shukkoor, Ashraf Edneer, TD Kabeer.