city-gold-ad-for-blogger
Aster MIMS 10/10/2023

കാമുകിയുടെ സുഹൃത്തിന് നഗ്നഫോട്ടോ അയച്ച് ഹോട്ടലിലേക്ക് ക്ഷണിച്ച ഐഡിയ ഏരിയാ എക്‌സിക്യൂട്ടീവ് പിടിയില്‍

കാസര്‍കോട്: (www.kasargodvartha.com 20/10/2016) കാമുകിയുടെ സുഹൃത്തിന് നഗ്നഫോട്ടോ അയച്ച് ഹോട്ടലിലേക്ക് ക്ഷണിച്ച ഐഡിയ ഏരിയാ എക്‌സിക്യൂട്ടീവ് പിടിയില്‍. മുള്ളേരിയ കാടകം സ്വദേശിയും ഐഡിയയുടെ ഏരിയാ എക്‌സിക്യൂട്ടീവുമായ ശ്രീജിത്ത് (28) ആണ് പിടിയിലായത്. ശ്രീജിത്തും കാസര്‍കോട് നഗരത്തിലെ ബ്യൂട്ടിപാര്‍ലറില്‍ ജീവനക്കാരിയുമായ
യുവതിയുമായി അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നു. ഇതിനിടയിലാണ് യുവതിയുടെ കൂടെ ജോലി ചെയ്യുന്ന ഒരു യുവതിയുടെ മൊബൈല്‍ നമ്പര്‍ കാമുകിയില്‍ നിന്നും സൂത്രത്തില്‍ കൈക്കലാക്കി തന്റെ നഗ്നചിത്രം അയച്ചുകൊടുക്കുകയും ഹോട്ടലിലേക്ക് ക്ഷണിക്കുകയും ചെയ്തത്.  www.kasargodvartha.com

പരാതിയുമായി യുവതി കാസര്‍കോട് സി.ഐ അബ്ദുര്‍ റഹീമിനെ സമീപിച്ചതോടെ പോലീസ് യുവാവിനെ പിടികൂടാന്‍ യുവതിയുടെ സഹായത്തോടെ കെണിയൊരുക്കി. യുവാവ് പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഒരു ലോഡ്ജില്‍ മുറിയെടുക്കുകയും യുവതിയെ അങ്ങോട്ടേക്ക് ക്ഷണിക്കുകയുമായിരുന്നു. യുവതിക്ക് ഹോട്ടല്‍ മുറിയുടെ നമ്പര്‍ പറഞ്ഞു കൊടുക്കുകയും വാതില്‍ കൊളുത്തിട്ടിട്ടില്ലെന്ന് അറിയിക്കുകയും ചെയ്തു. യുവതിക്ക് പകരം സി.ഐ അബ്ദുര്‍ റഹീം വാതില്‍ തുറന്ന് മുറിയിലേക്ക് കടന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
www.kasargodvartha.com

ഉടന്‍ തന്നെ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.   www.kasar
godvartha.com

Updated

കാമുകിയുടെ സുഹൃത്തിന് നഗ്നഫോട്ടോ അയച്ച് ഹോട്ടലിലേക്ക് ക്ഷണിച്ച ഐഡിയ ഏരിയാ എക്‌സിക്യൂട്ടീവ് പിടിയില്‍

Keywords:  Kasaragod, Kerala, Hotel, Photo, Social networks, Police, complaint, Police, Held, Youth held for sending photos to abuse woman.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL