Join Whatsapp Group. Join now!
Aster MIMS 10/10/2023

യുവതി വീടുവിടാന്‍ കാരണം സദാചാര ഗുണ്ടകളോ?; കണ്ണൂരിലെ യുവാവിനെ മര്‍ദിച്ച് പണം തട്ടിയ സംഭവം പുറത്തുവന്നു

Moral Police, Missing Woman, Lover, Eloped Woman, Cash, Assaulted, Attack, Assaultയുവതി വീടുവിടാന്‍ കാരണം സദാചാര ഗുണ്ടകളാണെന്ന സംശയം ബലപ്പെട്ടു. യുവതിയെ കാണാതാകുന്നതിന് തലേദിവസം കണ്ണൂരിലെ
കാസര്‍കോട്: (www.kasargodvartha.com 21/10/2016) യുവതി വീടുവിടാന്‍ കാരണം സദാചാര ഗുണ്ടകളാണെന്ന സംശയം ബലപ്പെട്ടു. യുവതിയെ കാണാതാകുന്നതിന് തലേദിവസം കണ്ണൂരിലെ യുവാവിനെ ഗുണ്ടാ സംഘം മര്‍ദിച്ച് പണം തട്ടിയ വിവരം പുറത്തുവന്നു. രാത്രി കാറുമായി കറങ്ങുന്നതിനിടയിലാണ് എട്ട് പേരടങ്ങുന്ന സംഘം യുവാവിനെ തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്തത്.

എന്തിനാണ് ഇവിടെ എത്തിയതെന്ന് ചോദിച്ച് പിന്നീട് മര്‍ദിക്കുകയായിരുന്നു. യുവതിയെ കാണാനെത്തിയതാണെന്ന് തുറന്നു പറഞ്ഞതോടെ യുവാവിനെ വന്‍തുക ആവശ്യപ്പെട്ട് ഇവര്‍ ഭീഷണിപ്പെടുത്തി. യുവാവിന്റെ കാറിലുണ്ടായിരുന്ന ലാപ്‌ടോപ്പില്‍ നിന്നും ഫോണില്‍നിന്നും  യുവതിയുടെ കുടുംബ ഫോട്ടോകളും സന്ദേശങ്ങളും ചോര്‍ത്തിയെടുത്തു. ഇതിനിടെ ഇവര്‍ യുവാവിനെ കൊണ്ട് യുവതിയെ വിളിപ്പിച്ച് സന്ദേശം റെക്കോര്‍ഡ് ചെയ്യുകയും പിന്നീട് ഇത് വെച്ച് യുവതിയെ ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്.

യുവാവിന്റെ കൈയിലുണ്ടായിരുന്ന 42,000 രൂപയും തട്ടിയെടുത്തു. ലാപ്‌ടോപ്പില്‍ നിന്നും ഫോണില്‍ നിന്നും ശേഖരിച്ച വിവരങ്ങളും കാറും തങ്ങളുടെ കയ്യിലുണ്ടെന്നും ഇത് പുറത്തു വിടാതിരിക്കണമെങ്കില്‍ ലക്ഷങ്ങളുമായി പിറ്റേദിവസം വരണമെന്നും ഇല്ലെങ്കില്‍ യുവതിയുടെ ഭര്‍ത്താവിനെ വിവരം അറിയിക്കുമെന്നും ഭീഷണിപ്പെടുത്തി യുവാവിനെ പുലര്‍ച്ചെയോടെ പോകാന്‍ അനുവദിക്കുകയായിരുന്നു. യുവാവ് ബസ് കയറാനായി ബസ് സ്‌റ്റോപ്പിലേക്ക് പോകുന്നതിനിടെ സദാചാര ഗുണ്ടകള്‍ക്കിടയിലുണ്ടായ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് യുവാവിന് കാര്‍ തിരിച്ചുകൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. പോലീസില്‍ പരാതി നല്‍കുമെന്ന ഭയത്തെ തുടര്‍ന്നായിരുന്നു കാര്‍ നല്‍കിയത്.

യുവതിയുടെ നമ്പര്‍ യുവാവില്‍ നിന്നും കൈക്കലാക്കിയ സംഘം യുവതിയെ വിളിച്ച് ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്. ഭര്‍തൃവീട്ടുകാരെ കാര്യങ്ങള്‍ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് യുവതി വീടുവിടാന്‍ നിര്‍ബന്ധിതരായതെന്നാണ് വിവരം. പല നമ്പരുകളില്‍ നിന്നും സംഘം യുവതിയെ വിളിച്ച് അശ്ലീലം സംസാരിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തതോടെ യുവതിക്ക് വീടുവിടുകയല്ലാതെ മറ്റു മാര്‍ഗമുണ്ടായിരുന്നില്ല. തങ്ങള്‍ മൂന്ന് മാസം മുമ്പ് തന്നെ വിവാഹിതരായി എന്ന യുവതിയുടെ വെളിപ്പെടുത്തല്‍ ശരിയല്ലെന്നാണ് വിവരം. യുവതിയേയും കാമുകനേയും കൊച്ചി മട്ടാഞ്ചേരിയില്‍ വെച്ചാണ് കണ്ടെത്തിയത്. യുവാവിനെ പോലീസ് ചോദ്യം ചെയ്ത ശേഷം വിളിച്ചാല്‍ ഏതുസമയത്തും ഹാജരാകണമെന്ന വ്യവസ്ഥയോടെ വിട്ടയച്ചിരുന്നു.

യുവതി വീടുവിടുന്നതിനുള്ള യഥാര്‍ത്ഥ കാരണക്കാര്‍ സദാചാര ഗുണ്ടകളാണെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സംഭവത്തില്‍ ആരും പരാതി നല്‍കാത്തതിനാല്‍ ഇതേകുറിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിയിട്ടില്ല. സദാചാര ഗുണ്ടകള്‍ക്കെതിരെ പരാതി നല്‍കുകയും ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് പൊതു അഭിപ്രായം. യുവതിയുടെ കുടുംബ ഫോട്ടോകളും സന്ദേശങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടതും ഇതേ സംഘം തന്നെയാണ്. വാടകയ്‌ക്കെടുത്ത റിട്‌സ് കാറിലാണ് യുവാവ് എത്തിയത്. ഈ കാറില്‍ തന്നെയാണ് പിറ്റേദിവസം യുവതിയേയും കൂട്ടി യുവാവ് കൊച്ചിയിലേക്ക് പോയത്.
Keywords: Moral Police, Missing Woman, Lover, Eloped Woman, Cash, Assaulted, Attack, Assault