Join Whatsapp Group. Join now!
Aster MIMS 10/10/2023

അംഗന്‍വാടിയില്‍ പഠിക്കുന്ന മകളെ കൂട്ടിക്കൊണ്ടുവരാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഗള്‍ഫുകാരന്റെ ഭാര്യ തിരിച്ചെത്തിയില്ല

അംഗന്‍വാടിയില്‍ പഠിക്കുന്ന മകളെ കൂട്ടിക്കൊണ്ടുവരാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഗള്‍ഫുകാരന്റെ ഭാര്യ തിരിച്ചെത്തിയില്ല. അന്നൂര്‍ കണ്ടക്കോരന്‍ മുക്കിലെ എം. Payyannur, Kasaragod, Kerala, House, Missing, Police, Investigation, Information, Complaint, Father,
പയ്യന്നൂര്‍: (www.kasargodvartha.com 11/10/2016) അംഗന്‍വാടിയില്‍ പഠിക്കുന്ന മകളെ കൂട്ടിക്കൊണ്ടുവരാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഗള്‍ഫുകാരന്റെ ഭാര്യ തിരിച്ചെത്തിയില്ല. അന്നൂര്‍ കണ്ടക്കോരന്‍ മുക്കിലെ എം. കുഞ്ഞികൃഷ്ണന്‍- ഗീത ദമ്പതികളുടെ മകള്‍ വിദ്യ(32)യെയാണ് കാണാതായത്. ഒക്ടോബര്‍ മൂന്നിനാണ് വിദ്യ അംഗന്‍വാടിയില്‍ പഠിക്കുന്ന മകളെ കൂട്ടിക്കൊണ്ടുവരാനാണെന്ന് പറഞ്ഞ് ഭര്‍ത്താവ് സുരേഷിന്റെ കുഞ്ഞിമംഗലം തെക്കുമ്പാട്ടെ വീട്ടില്‍ നിന്നും ഇറങ്ങിയത്. പിന്നീട് തിരിച്ചെത്തിയില്ല.

അംഗന്‍വാടിയില്‍ എത്താത്തതിനെ തുടര്‍ന്ന് അംഗന്‍വാടി ടീച്ചര്‍ മകളെ വീട്ടില്‍ എത്തിച്ചതോടെയാണ് വിദ്യയെ കാണാതായതായി അറിഞ്ഞത്. ഉടന്‍ വിവരം വിദ്യയുടെ വീട്ടില്‍ അറിയിച്ചു. തുടര്‍ന്ന് പല സ്ഥലങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. പരാതി നല്‍കി ഒരാഴ്ച കഴിഞ്ഞിട്ടും യുവതിയെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.

ഭര്‍തൃവീട്ടിലെ പീഡനമാണ് വിദ്യ വീടുവിട്ടിറങ്ങാന്‍ കാരണമെന്നാണ് സൂചന. എട്ടുവര്‍ഷം മുമ്പാണ് വിദ്യയും സുരേഷും തമ്മിലുള്ള വിവാഹം നടന്നത്. ഒരുമാസം മുമ്പാണ് അബുദാബിയിലുള്ള സുരേഷ് നാട്ടിലെത്തി തിരിച്ചു പോയത്.
Keywords: Payyannur, Kasaragod, Kerala, House, Missing, Police, Investigation, Information, Complaint, Father, Woman goes missing.