city-gold-ad-for-blogger
Aster MIMS 10/10/2023

പരിസ്ഥിതി സംരക്ഷണം നടപ്പിലാക്കാന്‍ 15 വില്ലേജ് ഓഫീസര്‍മാര്‍ക്ക് നോട്ടീസ് നല്‍കിയതായി വിജിലന്‍സ് ഡി വൈ എസ് പി

കാസര്‍കോട്: (www.kasargodvartha.com 01/10/2016) പരിസ്ഥിതി സംരക്ഷണം നടപ്പിലാക്കാന്‍ 15 വില്ലേജ് ഓഫീസര്‍മാര്‍ക്ക് നോട്ടീസ് നല്‍കിയതായി വിജിലന്‍സ് ഡി വൈ എസ് പി രഘുരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതു നടപ്പിലാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഡി വൈ എസ് പി അറിയിച്ചു.

വില്ലേജ് പരിധിക്കുള്ളിലെ പുഴ, വനം, മനുഷ്യര്‍ അടക്കമുള്ള പരിസ്ഥിതിക്ക് ദ്രോഹം വരുന്ന രീതിയിലുള്ള കയ്യേറ്റങ്ങളും പ്രവര്‍ത്തനങ്ങളും തടയാന്‍ ശ്രമിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി ഉണ്ടാകുക. ഇതിന്റെ ആദ്യപടിയായാണ് 15 ഓളം വില്ലേജ് ഓഫീസര്‍മാര്‍ക്ക് നോട്ടീസ് നല്‍കിയത്.

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിര്‍ദേശ പ്രകാരമാണ് ഇത്തരമൊരു തീരുമാനമെന്ന് ഡി വൈ എസ് പി വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ തടയാത്തത് കൊണ്ടാണ് മണലൂറ്റ്, ചെങ്കല്‍ അടക്കമുള്ളവയുടെ ഖനനം, ഭക്ഷ്യസുരക്ഷ തുടങ്ങിയവ സമൂഹത്തില്‍ വളരുന്നു വരുന്നത്. ഇത്തരം പരാതികള്‍ ഉണ്ടായാല്‍ പരിസ്ഥിതി ആഘാതം സംബന്ധിച്ച് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വിലയിരുത്തും. അതിന് ശേഷം ബന്ധപ്പെട്ട മേധാവികള്‍ക്ക് നോട്ടീസ് നല്‍കും.

പരിസ്ഥിതി വിഷയം പരിശോധിച്ച് നടപടി എടുക്കാനും അത് 10 ദിവസത്തിനകം അറിയിക്കാനുമാണ് വില്ലേജ് ഓഫീസര്‍മാര്‍ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നത്. നടപടി എടുക്കാത്തവര്‍ക്കെതിരെ കേസ് എടുക്കുമെന്നും ഡി വൈ എസ് പി മുന്നറിയിപ്പ് നല്‍കി.

പരിസ്ഥിതി സംരക്ഷണം നടപ്പിലാക്കാന്‍ 15 വില്ലേജ് ഓഫീസര്‍മാര്‍ക്ക് നോട്ടീസ് നല്‍കിയതായി വിജിലന്‍സ് ഡി വൈ എസ് പി

Keywords : DYSP, Press Meet, Village Office, Kasaragod, Raguraman.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL