Join Whatsapp Group. Join now!
Aster MIMS 10/10/2023

തഫവ്വുഖ്: വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

തഫവ്വുഖ് ഇസ്ലാമിക് ക്യാമ്പസ് ഫെസ്റ്റില്‍ പങ്കെടുത്ത ആലിയ അക്കാദമിയിലെ വിദ്യാര്‍ത്ഥികളെ എസ്‌ഐഒ കാസര്‍കോട് ജില്ലാ കമ്മിറ്റി Kerala, kasaragod, Students, Festival, Felicitation, Aliya Academy, CEO, Thafavvuque.
കാസര്‍കോട്: (www.kasargodvartha.com 22.10.2016) തഫവ്വുഖ് ഇസ്ലാമിക് ക്യാമ്പസ് ഫെസ്റ്റില്‍ പങ്കെടുത്ത ആലിയ അക്കാദമിയിലെ വിദ്യാര്‍ത്ഥികളെ എസ്‌ഐഒ കാസര്‍കോട് ജില്ലാ കമ്മിറ്റി അനുമോദിച്ചു. സംസ്ഥാന സെക്രട്ടി ഷബീര്‍ കൊടുവള്ളി ഉദ്ഘാടനം ചെയ്തു. ഫെസ്റ്റില്‍ പങ്കെടുത്ത സ്ഥാപനങ്ങള്‍ക്കുള്ള എസ്‌ഐഒ കേരളയുടെ ഉപഹാരവും അദ്ദേഹം കൈമാറി.

ആലിയ സിഇഒ അജ്മല്‍ ഷാജഹാന്‍ ഉപഹാരം ഏറ്റു വാങ്ങി. ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാഫിയില്‍ നിന്ന് ആലിയ വൈസ് പ്രിന്‍സിപ്പാള്‍ ഖലീല്‍ നദ് വി ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറി അസ്‌റാര്‍ ബി എ അധ്യക്ഷത വഹിച്ചു. നദീര്‍ ഖിറാഅത്ത് നടത്തി. യൂണിറ്റ് പ്രസിഡന്റ് മുഹമ്മദലി സ്വാഗതവും സെക്രട്ടറി നാസിഹ് നന്ദിയും പറഞ്ഞു.
 Kerala, kasaragod, Students, Festival, Felicitation, Aliya Academy, CEO, Thafavvuque.

Keywords: Kerala, kasaragod, Students, Festival, Felicitation, Aliya Academy, CEO, Thafavvuque.