കാസര്‍കോട് എസ് ഐയായി അജിത് കുമാറും വിദ്യാനഗര്‍ എസ് ഐയായി കെ.കെ. പ്രശോഭും ചുമതലയേല്‍ക്കും
Oct 27, 2016, 16:24 IST
കാസര്‍കോട്: (www.kasargodvartha.com 27/10/2016) കാസര്‍കോട് എസ് ഐയായി അജിത് കുമാര്‍ വെള്ളിയാഴ്ച ചുമതലയേല്‍ക്കും. വിദ്യാനഗര്‍ എസ് ഐയായി കെ.കെ. പ്രശോഭ് ചുമതലയേറ്റു. കാസര്‍കോട് എസ് ഐയായിരുന്ന രഞ്ജിത്ത് രവീന്ദ്രനെ രാജപുരം എസ് ഐയായി നിയമിച്ചു. ഇപ്പോള്‍ വിദ്യാനഗര്‍ എസ് ഐയാണ് അജിത് കുമാര്‍. വിദ്യാനഗര്‍ അഡീ. എസ് ഐയാണ് പ്രശോഭ്.
വിദ്യാനഗറില്‍ ചുമതലയേറ്റ് ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഒട്ടേറെ കേസുകള്‍ തെളിയിച്ച ഉദ്യോഗസ്ഥനാണ് അജിത് കുമാര്‍. മുട്ടത്തൊടി സര്‍വീസ് സഹകരണ ബാങ്കിലെ തട്ടിപ്പു കേസുകളടക്കം കണ്ടെത്തിയത് അജിത് കുമാര്‍ ഉള്‍പെട്ട പോലീസ് സംഘമായിരുന്നു.

(Updated)
Keywords: Kasaragod, Kerala, Police, Police-officer, Cases, Kasaragod Police, Kasaragod SI, Vidyanagar SI, Sub inspectors transferred.