Join Whatsapp Group. Join now!
Aster MIMS 10/10/2023

10-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മരണം വിഷം കഴിച്ചാണെന്ന് ഡോക്ടര്‍മാര്‍; മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടം നടത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മംഗളൂരു ആശുപത്രിയില്‍ മരിച്ചത് വിഷം കഴിച്ചതിനെ തുടര്‍ന്നാണെന്ന ഡോക്ടര്‍മാരുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടം Student, Death, Hospital, Kasaragod, Investigation, Postmortem report, Shilpa
വെള്ളരിക്കുണ്ട്: (www.kasargodvartha.com 01/10/2016) പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മംഗളൂരു ആശുപത്രിയില്‍ മരിച്ചത് വിഷം കഴിച്ചതിനെ തുടര്‍ന്നാണെന്ന ഡോക്ടര്‍മാരുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടം നടത്തി. വെള്ളരിക്കുണ്ട് സെന്റ് ജൂഡ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയും വെള്ളരിക്കുണ്ട് പന്നിത്തടത്തെ നരിക്കുഴി ജോണി - റീന ദമ്പതികളുടെ മകളുമായ ശില്‍പ(15)യാണ് ശനിയാഴ്ച രാവിലെ ആശുപത്രിയില്‍ വെച്ച് മരിച്ചത്.

ഇക്കഴിഞ്ഞ 22നാണ് വയറുവേദനയും പനിയും ഛര്‍ദിയും ഉണ്ടായതിനെ തുടര്‍ന്ന് ശില്‍പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചതാണെന്നാണ് സംശയിച്ചിരുന്നത്. എന്നാല്‍ കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ വിഷം അകത്തുചെന്നാണ് ശില്‍പ മരിച്ചതെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വൈകിട്ടോടെ വെള്ളരിക്കുണ്ടിലെ വീട്ടില്‍ കൊണ്ടുവന്ന് സംസ്‌കരിച്ചു.

പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ മരണം കാരണം വ്യക്തമാവുകയുള്ളൂവെന്ന് വെള്ളരിക്കുണ്ട് പോലീസ് പറഞ്ഞു.

Related News: മഞ്ഞപ്പിത്തം ബാധിച്ച് 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Student's death; Police investigation goes on

Keywords: Student, Death, Hospital, Kasaragod, Investigation, Postmortem report, Shilpa, Student's death; Police investigation goes on.