city-gold-ad-for-blogger
Aster MIMS 10/10/2023

കോട്ടപ്പുറം സിനിമാശാല; എസ് എസ് എഫ് പ്രക്ഷോഭത്തിനൊരുങ്ങുന്നു

നീലേശ്വരം: (www.kasargodvartha.com 28/10/2016) നീലേശ്വരം നഗരസഭ കോട്ടപ്പുറത്ത് സ്ഥാപിക്കാന്‍ ഒരുങ്ങുന്ന സിനിമാശാലക്കെതിരെ സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്‍ കോട്ടപ്പുറം യൂണിറ്റ് കമ്മിറ്റി പ്രക്ഷോഭത്തിനൊരുങ്ങുന്നു. ജനവാസ കേന്ദ്രത്തിന് നടുവില്‍ നഗരസഭ സ്ഥാപിക്കാനൊരുങ്ങുന്ന സിനിമ ശാല നാടിന് ഭീഷണിയാണെന്ന് എസ് എസ് എഫ് കുറ്റപ്പെടുത്തി.

കോട്ടപ്പുറം സ്‌കൂളിന് ആവശ്യത്തിന് സ്ഥല സൗകര്യമില്ലാത്തപ്പോള്‍ സ്‌കൂളിന്റെ വികസനത്തിന് സര്‍ക്കാര്‍ അനുവദിക്കുവാന്‍ ഒരുങ്ങുന്ന സ്ഥലം നഗരസഭ ഇടപെട്ട് സിനിമ ശാല നിര്‍മിക്കുവാന്‍ ഒരുങ്ങുന്നത് പ്രതിഷേധാര്‍ഹമാണ്. നഗരത്തിനകത്ത് നഗരസഭയുടെ കീഴില്‍ ആവശ്യത്തിന് സ്ഥലമുള്ളപ്പോഴാണ് നഗരസഭാ ജനവാസ കേന്ദ്രത്തില്‍ സിനിമാശാല സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. കോട്ടപ്പുറത്ത് സിനിമ ശാല നിര്‍മ്മിക്കുവാനുള്ള തീരുമാനം നഗരസഭ മരവിപ്പിച്ചില്ലെങ്കില്‍ നഗരസഭ കവാടത്തിന് മുന്നില്‍ ധര്‍ണ നടത്തുമെന്ന് ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്നും എസ് എസ് എഫ് അറിയിച്ചു.

കോട്ടപ്പുറം സിനിമാശാല; എസ് എസ് എഫ് പ്രക്ഷോഭത്തിനൊരുങ്ങുന്നുസിനിമ ശാല സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് സ്‌കൂളിന് പുറമെ അംഗന്‍വാടി, ജുമാമസ്ജിദ്, ക്ഷേത്രം എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. കോട്ടപ്പുറത്ത് സിനിമ ശാല സ്ഥാപിക്കുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യവുമായി നഗരസഭ ചെയര്‍മാന്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കുമെന്ന് എസ് എസ് എഫ് അറിയിച്ചു.

Also Read:
കോട്ടപ്പുറം തിയേറ്റര്‍ കോംപ്ലക്‌സിനെതിരെ ലീഗും ഐഎന്‍എല്ലും, തദ്ദേശവാസികളില്‍ പ്രതിഷേധം ശക്തം; നഗരസഭാ കൗണ്‍സില്‍ യോഗം വെള്ളിയാഴ്ച

കോട്ടപ്പുറം തിയേറ്റര്‍ കോംപ്ലക്‌സിനെതിരെ വ്യാപക പ്രതിഷേധം

Keywords:  Kasaragod, Kerala, Neeleswaram, SSF, Protest, Cinema, District Collector, Kottappuram Cinema Theater, SSF against Kottappuram Cinema theater complex.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL