city-gold-ad-for-blogger
Aster MIMS 10/10/2023

സ്‌കൂള്‍ കുട്ടികളില്‍ നിന്നും കിട്ടിയ ലഹരി സ്‌പ്രേ ബോട്ടിലുകള്‍ വിദഗ്ദ പരിശോധനയ്ക്കയക്കുമെന്ന് പോലീസ്; സ്‌പ്രേ എത്തുന്നത് ചൈനയില്‍ നിന്നും

കാസര്‍കോട്: (www.kasargodvartha.com 01/10/2016) സ്‌കൂള്‍ കുട്ടികളെ ലഹരിക്ക് അടിമകളാക്കുന്ന മാഫിയാസംഘങ്ങള്‍ ലഹരി സ്‌പ്രേ വിതരണം ചെയ്യുന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികളുടെ വായിലേക്ക് സ്‌പ്രേ ചെയ്ത് ലഹരിയുണ്ടാക്കുന്ന രീതിയാണ് ഇപ്പോള്‍ കണ്ടുതുടങ്ങിയിരിക്കുന്നത്.

മുമ്പ് ലഹരി ഗുളികകളാണ് കുട്ടികള്‍ക്ക് വില്‍പന നടത്തിയിരുന്നതെങ്കില്‍ ലഹരിയുണ്ടാക്കുന്ന സ്‌പ്രേ ബോട്ടിലുകള്‍ ഇപ്പോള്‍ വ്യാപകമായി കടകളില്‍ വില്‍പന നടത്തുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. കഴിഞ്ഞദിവസം കാസര്‍കോട്ടെ ഒരു സ്‌കൂളില്‍ നിന്നും കുട്ടികളുപയോഗിച്ച ലഹി സ്‌പ്രേകള്‍ അധ്യാപകര്‍ പിടികൂടിയതോടെയാണ് സംഭവം പുറത്തുവന്നത്.

'ആയുഷ് സൂപ്പര്‍ സ്‌പ്രേ കാന്റീ' എന്ന പേരിലാണ് ലഹരി സ്‌പ്രേ ഇപ്പോള്‍ എത്തിയിരിക്കുന്നത്. ചൈനയില്‍ നിന്നുമാണ് സാധനം എത്തുന്നതെന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന കാസര്‍കോട് സി ഐ അബ്ദുര്‍ റഹീം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. സ്‌ട്രോബറി, ഗ്രേപ്‌സ്, ആപ്പിള്‍, ഓറഞ്ച് ഫ്‌ളേവറുകളിലാണ് ഈ സ്േ്രപ എത്തുന്നത്. നാക്കില്‍ ഈ സ്േ്രപ അടിച്ചാല്‍ പ്രത്യേക ലഹരി ലഭിക്കുന്നുവെന്നാണ് കുട്ടികള്‍ പറയുന്നത്.

കാര്‍ട്ടൂണ്‍ കഥാപാത്രം ബെന്‍ടെന്‍ എന്ന പേരില്‍ 15 മില്ലി ലീറ്റര്‍ പ്ലാസ്റ്റിക് ബോട്ടിലും സൂപ്പര്‍ സ്‌പ്രേ കാന്‍ഡി എന്ന ബോട്ടിലുമാണ് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ ലഹരിമാഫിയകള്‍ ഉപയോഗിക്കുന്നത്. സ്‌കൂള്‍ ഇടവേള സമയങ്ങളിലും മറ്റും കാഞ്ഞങ്ങാട്ടെ ചില വിദ്യാര്‍ത്ഥികള്‍ ലഹരി സ്‌പ്രേ ഉപയോഗിക്കുന്നത് സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുകയും വിവരം പോലീസിനെയും എക്‌സൈസിനെയും അറിയിക്കുകയും ചെയ്തിരുന്നു.

വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്യലിന് വിധേയരാക്കിയതോടെയാണ് സ്‌കൂള്‍ പരിസരങ്ങളില്‍ സ്‌പ്രേ വില്‍പനയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. കാസര്‍കോട് ജില്ലയിലെ ചില മെഡിക്കല്‍ ഷോപ്പുകളില്‍ ലഹരി ഗുളികകള്‍ വില്‍ക്കുന്നതായി നേരത്തെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇത്തരം മെഡിക്കല്‍ ഷോപ്പുകളില്‍ പോലീസ് റെയ്ഡ് നടത്തി ലഹരി ഗുളികകള്‍ പിടികൂടുകയും ചെയ്തിരുന്നു.

പിടികൂടിയ സ്‌പ്രേയില്‍ എന്തെങ്കിലും ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാന്‍ ലാബ് പരിശോധന നടത്തേണ്ടതുണ്ടെന്നതിനാലാണ് ഇവ പരിശോധനയ്ക്ക് അയക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഇത്തരം സാധനങ്ങള്‍ വില്‍ക്കരുതെന്ന് പോലീസ് കടയുടമകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഭക്ഷ്യ വസ്തുക്കള്‍ ഉല്‍പാദിപ്പിക്കുന്നതിനുള്ള ലൈസന്‍സ് പോലുമില്ലാതെയാണ് ഇത്തരം വസ്തുക്കള്‍ നേരിട്ട് കടകളിലെത്തുന്നത്. ചൈനയില്‍ നിന്നും കൊണ്ടുവരുന്ന ഈ ലഹരി സ്‌പ്രേയ്ക്ക് ഫെവിക്കോളിന്റെ മണമാണ് ഉള്ളത്. ഇത് ശ്വസിച്ചാല്‍ പോലും പ്രത്യേക തരിപ്പ് അനുഭവപ്പെടുന്നു. സ്േ്രപ നാക്കിലടിച്ചാല്‍ ഉന്‍മാദ ലഹരി ലഭിക്കുന്നു. അതുകൊണ്ടുതന്നെ കുട്ടികള്‍ ഇവ വ്യാപകമായി വാങ്ങിക്കൊണ്ടുപോയിട്ടുണ്ട്. യു പി - ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ഈ സ്‌പ്രേകള്‍ വ്യാപകമായി ഉപയോഗിക്കുന്നത്. വീട്ടുകാരുടെയും അധ്യാപകരുടേയും ശ്രദ്ധയില്‍പെടാതെയാണ് കുട്ടികള്‍ ഇവ സൂക്ഷിക്കുന്നത്.

സ്‌കൂള്‍ കുട്ടികളില്‍ നിന്നും കിട്ടിയ ലഹരി സ്‌പ്രേ ബോട്ടിലുകള്‍ വിദഗ്ദ പരിശോധനയ്ക്കയക്കുമെന്ന് പോലീസ്; സ്‌പ്രേ എത്തുന്നത് ചൈനയില്‍ നിന്നും

Keywords : Children, bottle, Sale, School, Cartoon, Plastic, Police, Drugs, Spray, Shop.Drugs.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL